1470-490

നെല്ലിക്കുന്ന് പള്ളി പെരുന്നാള്‍ വെള്ളിയാഴ്ച തുടങ്ങും.

നെല്ലിക്കുന്ന് മാര്‍തിമോഥിയോസ് പള്ളി പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി റവ. ഡേവീഡ് കെ. ജോണ്‍ കശ്ശീശ പെരുന്നാള്‍ കൊടികയറ്റം നിര്‍വ്വഹിക്കുന്നു.

നെല്ലിക്കുന്ന് : പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ മാര്‍ തിമോഥിയോസ് പള്ളി പെരുന്നാള്‍ വെള്ളിയാഴമ്ചെ തുടങ്ങി ഞായറാഴ്ച സമാപിക്കും. പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് വികാരി റവ.ഡേവീഡ് കെ. ജോണ്‍ കശ്ശീശ പെരുന്നാള്‍ കൊടികയറ്റം നിര്‍വ്വഹിച്ചു. ജനുവരി 10ന് വെള്ളിയാഴ്ച 7മണിക്ക് വി. കുര്‍ബ്ബാന റവ. ലാസര്‍ മഠത്തുംപടി നിര്‍വ്വഹിക്കും. തുടര്‍ന്ന് ഇടകയില്‍ നിന്ന് മരിച്ചു പോയവര്‍ക്ക് വേണ്ടിയുള്ള അന്നിദ ശുശ്രൂഷ. 3ന് ടീ സ്റ്റോള്‍ ഉദ്ഘാടനം. തുടര്‍ന്ന് ഭക്തസംഘടനകളുടെയും സണ്‍ണ്ടേ സ്ക്കൂള്‍ കുട്ടികളുടെയും കലാപരിപാടികള്‍.
ശനിയാഴ്ച വൈകീട്ട് 5ന് റംശാ പ്രാര്‍ത്ഥന. 6.30ന് മേളം. 8ന് ഭക്തി നിര്‍ഭരമായ മെഴുകു തിരി പ്രദക്ഷിണം.
ഞായറാഴ്ച രാവിലെ 7മണിക്ക് പെരുന്നാള്‍ വിശുദ്ധ കുര്‍ബ്ബാന ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത നിര്‍വ്വഹിക്കും. തുടര്‍ന്ന് സ്നേഹവിരുന്ന് മെത്രാപ്പോലീത്ത ആശീര്‍വ്വദിക്കും. വൈകീട്ട് 5.30ന് പൊതുസമ്മേളനത്തില്‍ ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരിക്കും. മെന്‍സ് അസോസ്സീയേഷന്‍റെ ആഭീമുഖ്യത്തില്‍ ഇടവകയിലെ 40വര്‍ഷം പൂര്‍ത്തീയാക്കിയ ദമ്പതിമാരെ ആദരിക്കും. തുടര്‍ന്ന് ഗാനമേള.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124