1470-490

മുസ്ലിം ലീഗ് ദേശ് രക്ഷാ മാർച്ച് ജനുവരി 11, 12 ചേലക്കര – ചാവക്കാട്

ഉച്ചക്ക് രണ്ട് മണിക്ക് ചേലക്കരയിൽ നിന്നാരംഭിക്കുന്ന
ദേശ് രക്ഷാ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്യും.

തൃശ്ശൂർ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്, ഇന്ത്യ എല്ലാവരുടേതുമാണ് എന്ന മുദ്രാവാക്യമുയർത്തി മുസ്‌ലിം ലീഗ് ദേശ് രക്ഷാ മാർച്ച് ജനുവരി 11, 12 തിയ്യതികളിൽ നടക്കും.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി എം അമീർ എന്നിവരുടെ നേതൃത്വത്തിൽ 11ന് ഉച്ചക്ക് രണ്ട് മണിക്ക് ചേലക്കരയിൽ നിന്നാരംഭിക്കുന്ന
ദേശ് രക്ഷാ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 6 മണിക്ക് ചെറുതുരുത്തിയിൽ സമാപനം വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്യും.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ ഷംസുദ്ദീൻ എം എൽ എ മുഖ്യ പ്രഭാഷണം നിർവഹിക്കും. സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ, യു ഡി എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി സംസ്ഥാന പ്രവർത്തക സമിതി അംഗം ഇ പി ഖമറുദ്ദീൻ,
പ്രസംഗിക്കും

12 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് അണ്ടത്തോട് പെരിയമ്പലത്ത് പി സുരേന്ദ്രൻ
ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറുമണിക്ക് ചാവക്കാട് സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ ഉപനേതാവ് ഡോക്ടർ എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്യും. ടി എൻ പ്രതാപൻ
എം പി മുഖ്യ പ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ
സി എച്ച് റഷീദ്, പി എം സാദിഖലി, മുൻ ഡി സി സി പ്രസിഡന്റ് ഒ അബ്ദുറഹ്മാൻകുട്ടി പ്രസംഗിക്കും.

പൗരത്വ ഭേദഗതി നിയമം രാജ്യമാകെ സമാനതകളില്ലാത്ത പ്രക്ഷോഭങ്ങൾക്കാണ് തിരികൊളുത്തിയത്. ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ മതനിരപേക്ഷതയും മൗലികാവകാശമായ തുല്യതയും അട്ടിമറിച്ചതിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ രാജ്യത്തെ വിദ്യാർത്ഥികളും പൗരസമൂഹവും ഒന്നാകെ തെരുവിലാണ്. രാജ്യത്തെ ശിഥിലമാക്കുന്ന സംഘ് ഭരണത്തിനു മുമ്പിൽ കീഴടങ്ങാൻ ഒരുക്കമല്ലെന്നാണ് ഇന്ത്യൻ ജനത പ്രഖ്യാപിക്കുന്നത്.

ഇത് മഹാത്മഗാന്ധിയുടെ ഇന്ത്യയാണ്. ഉണർന്നിരിക്കാനും അതിജീവിക്കാനും നമ്മെ പഠിപ്പിച്ച ആ അതിമാനുഷന്റെ ഓർമകളിൽ അഭയാർത്ഥികളാകാൻ മനസ്സില്ല എന്ന് പ്രഖ്യാപിച്ചാണ് ഈ ധർമസമരം.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884