1470-490

ഗുരുവായൂർ സത്യഗ്രഹ സ്മാരകമായി നിർമിച്ച ഗാന്ധി സ്മൃതി മണ്ഡപം അടച്ചുകെട്ടി.

നഗരസഭ ലൈബ്രറി വളപ്പിലെ  ഗാന്ധി സ്മൃതി മണ്ഡപവും ഇ.എം.എസ് സ്‌ക്വയറും ഉള്ള ഭാഗമാണ് ആർക്കും കടക്കാനാവാത്ത വിധത്തിൽ ഇരുമ്പഴികൾ കൊണ്ടുള്ള വേലി തീർത്തിട്ടുള്ളത്.

ഗുരുവായൂർ: നവോത്ഥാന സമരങ്ങളുടെ നേതൃത്വം അവകാശപ്പെടുന്ന എൽ.ഡി.എഫ് ഭരിക്കുന്ന നഗരസഭ ഗുരുവായൂർ സത്യഗ്രഹ സ്മാരകമായി നിർമിച്ച ഗാന്ധി സ്മൃതി മണ്ഡപം അടച്ചുകെട്ടി. നഗരസഭ ലൈബ്രറി വളപ്പിലെ  ഗാന്ധി സ്മൃതി മണ്ഡപവും ഇ.എം.എസ് സ്‌ക്വയറും ഉള്ള ഭാഗമാണ് ആർക്കും കടക്കാനാവാത്ത വിധത്തിൽ ഇരുമ്പഴികൾ കൊണ്ടുള്ള വേലി തീർത്തിട്ടുള്ളത്. പരിപാടികൾ നടക്കുമ്പോൾ മാത്രമാണ് കെട്ടിവച്ചിട്ടുള്ള കവാടം തുറക്കുക. ഈ ഭാഗത്തേക്കുള്ള റോഡിൽ നിന്നുള്ള ഗേറ്റ് ഒരിക്കലും തുറക്കാറില്ല. സി.പി.ഐക്കാരായ ചെയർപേഴ്‌സനും വൈസ് ചെയർപേഴ്‌സനുമുള്ള നഗരസഭയുടെ നടപടിക്കെതിരെ അതേ കക്ഷിയിൽ നിന്നുള്ളവർ രൂക്ഷ വിമർശനവുമായി സാമൂഹ്യമാധ്യമങ്ങളിൽ രംഗത്തെത്തിയതോടെ നഗരസഭ വെട്ടിലായി. ഈ ഭാഗത്ത് പകൽ സമയങ്ങളിൽ മദ്യപന്മാർ തമ്പടിക്കുന്നതും മൂത്ര വിസർജനം നടത്തുന്നും തടയാനാണ് വേലി നിർമിച്ചതെന്നാണ് നഗരസഭ അധികൃതരുടെ ഭാഷ്യം. എന്നാൽ സാമൂഹ്യ വിരുദ്ധ ശല്യത്തിൻറെ പേരിൽ പൊതുസ്ഥലം അടച്ചുപൂട്ടുന്നത് എലിയെ പേടിച്ച് ഇല്ലം ചുടലാണെന്നാണ് വേലിയെ എതിർക്കുന്നവർ പറയുന്നത്. നഗരത്തിൽ ഒത്തുചേരലനിലുള്ള പൊതുവിടം നിഷേധിക്കലാണ് നഗരസഭയുടെ വേലിയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എ.കെ.ജി സ്മാരക കവാടത്തെ നഗരസഭ തന്നെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയതിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ലൈബ്രറിയെ വിഭജിച്ച് നിർമിച്ച വേലിക്കെതിരെ പ്രതിഷേധിക്കാൻ ബുധനാഴ്ച രാവിലെ 10ന് ‘വേലിക്കരികിലെ ഒത്തുചേരൽ’ സംഘടിപ്പിച്ചിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651