1470-490

കേര കർഷകർക്ക് സുസ്ഥിരമായ ആദായത്തിന് സർക്കാർ പുതുവഴികൾ തേടണം: സെമിനാർ

ഇളനീരും തേങ്ങാവെള്ളവും തെങ്ങു കർഷകർക്ക്  സുസ്ഥിര ആദായത്തിന് എന്ന വിഷയത്തിലായിരുന്നു സെമിനാർ.

തൃശൂർ: കേര കർഷകർക്ക്  സുസ്ഥിരമായ ആദായം ലഭിക്കുന്നതിന് സർക്കാർ പുതുവഴികൾ തേടണമെന്ന് വൈഗ സെമിനാർ. തെങ്ങ്: ഇളനീരും തേങ്ങാവെള്ളവും തെങ്ങു കർഷകർക്ക്  സുസ്ഥിര ആദായത്തിന് എന്ന വിഷയത്തിലായിരുന്നു സെമിനാർ. കേരളത്തിലെ തേങ്ങ ഉല്പാദകർക്ക് നാളികേരത്തിൽ നിന്ന് ഒട്ടേറെ ഉല്പന്നങ്ങൾ നിർമിച്ച് ന്യായ വില കണ്ടെത്തി വിപണനം ചെയ്യാനുള്ള അവസരം ഉണ്ടാക്കണം. നാളികേരത്തിൽ നിന്ന് വെളിച്ചെണ്ണ എടുക്കുന്നതു പോലെ ഇളനീരിൽ നിന്നും തേങ്ങാവെള്ളത്തിൽ നിന്നും കോക്കനട്ട് മിൽക്ക്, വിവിധ ഫ്ലേവറുകൾ എന്നിവയും ഉല്പാദിപ്പിക്കാനാവണമെന്നും കർഷകർ പ്രതിനിധികൾ വ്യക്തമാക്കി.ഇന്തോനേഷ്യയിൽ ഒരു ദിവസം 60 ലക്ഷം നാളികേരമാണ് വിവിധ ആദായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്. തേങ്ങയുടെ ചിരട്ട കൊണ്ടുണ്ടാക്കിയ കരി പോലും പായ്ക്കറ്റിലാക്കി വിൽക്കുന്ന പ്രവണതയും ഇന്തോനേഷ്യയിലുണ്ടെന്ന് ഇന്തോനേഷ്യൻ നാളികേര വികസന കമ്പനി ചെയർമാൻ ആർഡി സിംപാല പറഞ്ഞു. കണ്ണൂർ നാട്ടാ ന്യൂട്രികോയിലെ അബ്ദുള്ള, സുസ്മിത് മാലെ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653