1470-490

വികസന മുരടിപ്പും, വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തലും – കെ.പി.എ സത്താര്‍ മാസ്റ്റര്‍ (പ്രതിപക്ഷനേതാവ്, ഇരിമ്പിളിയം)

ഇരിമ്പിളിയം: പഞ്ചായത്ത് സമഗ്ര മേഖലയിലും വികസന മുരടിപ്പാണ് അനുഭവപ്പെടുന്നത്. ഇടക്കിടെ പ്രസിഡണ്ട് മാറ്റവും, വൈസ്പ്രസിഡണ്ട് മാറ്റവും നടക്കുന്നുണ്ട് എന്നല്ലാതെ പറയത്തക്ക ഒരു വികസനമാറ്റവും നടക്കുന്നില്ല എന്നതാണ് വസ്തുത. കാര്‍ഷിക, കുടിവെള്ള, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഭരണ സമിതിക്ക് ഒന്നുംചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രതിപക്ഷ മെമ്പര്‍മാര്‍ക്ക് ഫണ്ട് വീതിച്ചു നല്‍കുന്നതില്‍പ്പോലും രാഷ്ട്രീയ വിവേചനം കാണിക്കുകയാണ്.
ډ കാര്‍ഷിക മേഖല: 8 കിലോ മീറ്ററോളം നീണ്ടുകിടക്കുന്ന വലിയതോട് പ്രളയമൂലം പൊട്ടിയഭാഗം കെട്ടാത്തതിനാല്‍ കൃഷിചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇതിന് ഫണ്ട് നീക്കിവെന്‍ പോലും ഇത് വരെ കഴിഞ്ഞിട്ടില്ല.
ډ കമ്മ്യൂണിറ്റി ഇരിഗേഷന്‍ പദ്ധതി നിലവിലെ സംരക്ഷണമില്ല. പുതിയത് ഒന്നുപോലും നിര്‍മ്മിച്ചിട്ടില്ല. 2 പുഴകള്‍ ഉണ്ടെങ്കിലും (തൂതപ്പുഴ, ഭാരതപ്പുഴ) സംരക്ഷണമല്ല. തടയണചെക്കുഡാം എന്നിവപ്പോലും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
ډ കാര്‍ഷിക ഉപകരണങ്ങള്‍: നടില്‍യന്ത്രം, കൊയ്ത്ത്യന്ത്രം, ക്ഷീര കര്‍ഷകര്‍ക്ക് വേണ്ടി ഒരു പദ്ധതിയും ഉണ്ടാക്കിയിട്ടില്ല.
ډ കുടിവെള്ള പ്രശ്നം: നമുക്ക് 2 പുഴകള്‍ ഉണ്ടെങ്കിലും ഇരിമ്പിളിയം പഞ്ചായത്തിന്‍റെ എല്ലാ ഭാഗത്തേക്കും കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല, ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍പോലും നീട്ടാന്‍ കഴിഞ്ഞിട്ടില്ല. നിലവിലെ 16 ചെറുകിട കുടിവെള്ള പദ്ധതി പലകാരണങ്ങളാല്‍ നിലച്ചിട്ട് കാലം കുറെയായി. ചിലത് പരിപൂര്‍ണ്ണമായും നിലച്ചു. ചിലത് വൈദ്യുതി ചാര്‍ജ്ജ് അടക്കാത്തതിനാല്‍ കറണ്ട് വിച്ഛേദിച്ചിരിക്കുകയാണ്. ഇതിന് പരിഹാരം കണ്ടെത്തുന്നില്ല. കോളനികളിലെ പൊതുകിണറുകള്‍ സംരക്ഷിക്കുന്നില്ല.
ډ പാര്‍പ്പിടം: ഈ ഭരണസമിതി വന്നതിന് ശേഷം തനതായ പാര്‍പ്പിട പദ്ധതിക്ക് ഫണ്ട് നല്‍കിയിട്ടില്ല. ലൈഫ് പദ്ധതി മാത്രയാണ് നടന്നത്. ഇപ്പോള്‍ 450 പേര്‍ക്ക് വീടുകൊടുക്കുവാനുണ്ട്. ഭവന രഹിതര്‍ക്ക് സമുച്ഛയം ഉണ്ടാക്കാന്‍ ഇതുവരെ സ്ഥലം കണ്ടെത്തിയിട്ടില്ല. ഇതിനായി യാതൊരു ശ്രമവും നടന്നിട്ടില്ല.
ډ മാലിന്യം വലിയൊരു വിപത്തായി അവശേഷിക്കുന്നു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് യാതൊരു പദ്ധതിക്കും രൂപം നല്‍കിയിട്ടില്ല.
ډ തൊഴില്‍ രംഗം: 150 ഓളം കുടുംബശ്രീ യൂണിറ്റുകള്‍ ഉണ്ടെങ്കിലും യാതൊരു വിധ സ്വയംതൊഴില്‍ സംരംഭങ്ങളും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. യുവാക്കള്‍ക്ക് തൊഴില്‍ലഭിക്കുന്നതിന് ഉതകുന്നതരത്തില്‍ ഒരു ചെറുകിട വ്യാവസായ യൂണിറ്റുപോലും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
ډ ആരോഗ്യ മേഖല: സംസ്ഥാന ഗവണ്‍മെന്‍റ് നടപ്പിലാക്കുന്ന ആര്‍ദ്രം പദ്ധതി ഒഴിച്ച് ഒന്നും നടക്കുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് ഒന്നും ചെയ്യുന്നില്ല.
ډ പട്ടികജാതി: കോളനി ഏകദേശം 35 കോളനികളിലേക്ക് അടിസ്ഥാന സൗകര്യം (റോഡ്, കുടിവെള്ളം, വീട് മുതലായവ) ഒരുക്കുന്നതിന് വേണ്ടത്ര കഴിഞ്ഞിട്ടില്ല..
ډ പ്രകൃതി രമണീയമായ 2 പുഴയോരങ്ങള്‍ ഉണ്ടെങ്കിലും ഒരു ടൂറിസ്റ്റ്കേന്ദ്രം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
ډ പല ഗ്രാമീണറോഡുകള്‍ക്ക് മതിയായ ഫണ്ട് നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
ډ വലിയകുന്ന് ടൗണില്‍ ഒരു ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടക്കാനോ പൊതു ടോയ്ലറ്റ് ഉണ്ടാക്കാനോ കഴിഞ്ഞിട്ടില്ല.
ډ പൊതു അറവുശാല ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല.
ډ നിലവിലെ 2 ശ്മശാനങ്ങളായ (പട്ടികജാതി വലിയകുന്ന് ,പൊതു ശ്മശാനം മങ്കേരി) എന്നിവക്ക് സംരക്ഷണം നടക്കുന്നില്ല.
ډ ഇരിമ്പിളിയം പഞ്ചായത്തിലെ 11 ഇനപരിപാടിയുടെ ഭാഗമായി കിട്ടിയ സ്റ്റേഡിയം നവീകരിക്കാനോ, സംരക്ഷിക്കാനോ ഒന്നും ചെയ്യുന്നില്ല. യുവജനങ്ങള്‍ക്കായി ഒട്ടേറെ ക്ലബ്ബുകള്‍ക്കും വായനശാലകള്‍ക്കും വേണ്ടത്ര പരിഗണനയില്ല. വലിയകുന്ന് ടൗണില്‍ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ഒന്നുംചെയ്യുന്നില്ല. ഓട്ടോറിക്ഷ സ്റ്റാന്‍റ്പ്പോലുമില്ല.
ډ തൊഴിലുറപ്പ് പദ്ധതിയില്‍ ലക്ഷങ്ങള്‍ ചിലവാക്കിയ സ്റ്റേഡിയത്തിനടുത്ത് (തൂതപ്പുഴ) ഉണ്ടാക്കിയ കുളം ഇന്ന് ഓര്‍മ്മയായി കിടക്കുന്നു. ഉണ്ടാക്കിയത് തൂര്‍ന്ന് പോയിരിക്കുന്നു.
ډ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന ഗവണ്‍മെന്‍റ് നല്‍കുന്ന വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി നടക്കുന്നത് ഒഴിച്ച് ഫലപ്രദമായി ഫണ്ട് നീക്കി വെക്കുന്നില്ല.
ډ പഞ്ചായത്തിനു നല്‍കുന്ന വികസന ഫണ്ട് നീതിപ്പൂര്‍വ്വമല്ല വിനിയോഗിക്കുന്നത്. ഭരണപക്ഷത്തെ മെമ്പര്‍ക്ക് കൂടുതലും പ്രതിപക്ഷ മെമ്പര്‍ക്ക് കുറവും നല്‍കുന്നു. പഞ്ചായത്തില്‍ ഭരണ പക്ഷമോ പ്രതിപക്ഷമോ ഒന്നുമില്ല. എന്നത് കാറ്റില്‍ പറത്തി തോന്നിയപോലെ ഫണ്ട് വീതം വെക്കുന്നു.
ډ പഞ്ചായത്തിലേക്ക് വരുന്ന ബ്ലോക്ക് ഫണ്ടായാലും ജില്ലാ പഞ്ചായത്ത് ഫണ്ടായാലും എം.എല്‍.എ, എം.പി ഫണ്ടായാലും ഭരണപക്ഷ വാര്‍ഡുകളിലേക്കാണ് ലഭിക്കുന്നത്. നാമമാത്ര ഫണ്ട് മാത്രമാണ് പ്രതിപക്ഷ വാര്‍ഡുകളിലേക്ക് ലഭിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884