1470-490

പൗരത്വ ബില്ലിനെതിരായ സമരം – രാജ്യത്തെ തകർക്കാനുള്ള ശ്രമം – ബിജെപി – അഡ്വ: പ്രകാശ് ബാബു

ബിജെപി വള്ളിക്കുന്ന് മണ്ഡലം  കമ്മറ്റി  കോഹിനൂർ അങ്ങാടിയിൽസംഘടിപ്പിച്ച ജനജാഗ്രതസദസ്സിൽ സംസാരിക്കുകയായിരുന്നു.

തേഞ്ഞിപ്പലം: പൗരത്വ  ബില്ലിനെതിരായ സമരം രാജ്യത്തെ  തകർക്കാനുളള ശ്രമമാണ്  നടക്കുന്നത്  – അഡ്വ:  പ്രകാശ് ബാബു.ബിജെപി വള്ളിക്കുന്ന് മണ്ഡലം  കമ്മറ്റി  കോഹിനൂർ അങ്ങാടിയിൽ സംഘടിപ്പിച്ച ജനജാഗ്രത സദസ്സിൽ സംസാരിക്കുകയായിരുന്നു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ. പ്രകാശ് ബാബു ബില്ലിൽ പൗരത്വത്തെ ബാധിക്കുന്ന ഒരു പ്രശ്നവുമില്ല. ചിലരുടെ വാക്കുകൾ കേട്ട്  രാജ്യത്തിനെതിരായ് സമരത്തിനിറങ്ങി പുറപ്പെടുന്നവർക്ക് പിന്നീട് തിരുത്തേണ്ടി വരും .ലോക രാജ്യത്തിന് മുമ്പിൽ നമ്മുടെ രാജ്യത്ത് അരാജകത്വമാണെന്ന് വരുത്തി തീർത്ത് രാജ്യത്തെ തകർക്കാനാണ് ചില  ശക്തികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി .ബിജെപി മലപ്പുറം ജില്ലാ പ്രസിഡണ്ട്  കെ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. 
മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി രവി തേലത്ത്, മേഖലാ ജനറൽ സെക്രട്ടറി നാരായണൻ മാസ്റ്റർ, മേഖലാ സെക്രട്ടറി പ്രേമൻ മാസ്റ്റർ, മഹിളാമോർച്ച മലപ്പുറം ജില്ലാ അധ്യക്ഷ ദീപ പുഴക്കൽ  , ബിജെപി വള്ളിക്കുന്ന് മണ്ഡലം പ്രസിഡണ്ട് മനോജ് മണ്ണിൽ ,  മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കൊതേരി അയ്യപ്പൻ, മലപ്പുറം ജില്ലാ സെക്രട്ടറി വസന്തകുമാർ, പീ ജയനിദാസ്,   വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി വി വിനോദ്  കുമാർ, ഗണേശൻ പച്ചാട്ട്. എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952