1470-490

സഞ്ചരിക്കുന്ന നെല്ല്‌ പുഴുങ്ങി ഉണക്കികുത്തി യന്ത്രവുമായി രാജേഷ്

2017-18 വർഷത്തിലെ സമഗ്ര നെൽകൃഷി വികസന പദ്ധതി പ്രകാരം വികസിപ്പിച്ച നൂതന സാങ്കേതിക നെല്ല്‌ പുഴുങ്ങി ഉണക്കികുത്തി യന്ത്രം തൃശൂർ വൈഗ മേളയിൽ. പാലക്കാട് ഒറ്റപ്പാലം അനങ്ങനടിയിലെ ശ്രീജേഷ് വികസിപ്പിച്ചെടുത്ത ഈ യന്ത്രം തൃശൂർ വൈഗ പ്രദർശനത്തിൽ കൃഷി മന്ത്രി അഡ്വ.വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
2019 മാർച്ചിൽ പ്രവർത്തനത്തിൽ വന്ന ഈ യന്ത്രത്തിന്റെ പൂർത്തീകരണത്തിന് ചെലവായത് ഇരുപത്തിയാറ് ലക്ഷത്തി അമ്പത്തിമൂവായിരം രൂപയാണ്.

ഏത് കാലാവസ്ഥയിലും പ്രവർത്തനക്ഷമമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. മൊബൈൽ സർവീസിന്റെ ഭാഗമായി കർഷകരുടെ വീടുകളിൽ കൊണ്ട് പോയി പ്രവർത്തിപ്പിക്കാനും സാധിക്കും. യന്ത്രത്തിൽ തന്നെ നെല്ല് പുഴുങ്ങാനും ഉണക്കി കല്ലുകൾ മാറ്റി തവിട് കളയാതെ കുത്തി അരിയാക്കാനും സാധിക്കും. ഒരു ദിവസം 20 മണിക്കൂർ പ്രവർത്തിപ്പിച്ചു 600 കിലോ വരെ നെല്ല് അരിയാക്കാം. ഇത് സൗരോർജ സംവിധാനത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുമോ എന്ന ഗവേഷണത്തിലാണ് ഇപ്പോഴെന്ന് ശ്രീജേഷ് പറയുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651