1470-490

ജെഎൻയു അക്രമം ആസൂത്രിതം

യുണൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ജെഎൻ യുവിലേക്ക് അക്രമികൾക്ക് എത്താനുള്ള വഴികൾ വിശദീകരിക്കുന്ന സന്ദേശങ്ങൾ പ്രചരിച്ചത്.

ഡെൽഹി:ജെഎൻയുവിലെ അക്രമങ്ങൾ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്. യുണൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ജെഎൻ യുവിലേക്ക് അക്രമികൾക്ക് എത്താനുള്ള വഴികൾ വിശദീകരിക്കുന്ന സന്ദേശങ്ങൾ പ്രചരിച്ചത്.

അതേസമയം, ക്യാമ്പസിൽ അക്രമം നടത്തിയ നാല് പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ മാനവ വിഭവശേഷി മന്ത്രാലയം രജിസ്ട്രാറെ വിളിപ്പിച്ചു. പൊലീസ് ആക്രമണത്തിന് കൂട്ടുനിന്നുവെന്നാണ് വിദ്യാർത്ഥി യൂണിയൻ ആരോപണം. വി സി രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്ന് യൂണിയൻ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838