1470-490

ഗ്രാമഫോണിന്റെ സ്വരമാധുരിയിൽ ഇ.സി.മുഹമ്മദ്

മലയാളികളുടെ മനസിൽ ഇടം തേടിയ പഴയ തമിഴ്, മലയാളം, സിനിമാ ഗാനങ്ങളുൾപ്പടെ അപൂർവ്വ ഗാനശേഖരവും ഇ.സി.യുടെ പക്കലുണ്ട്.

ബാലുശേരി: ഗ്രാമഫോണിന്റെ സ്വരമാധുരിയിൽ ലയിച്ച് എൺപത്തിമൂന്നാം വയസിലും നന്മണ്ട താനിക്കുഴിയിൽ ഇ.സി.മുഹമ്മദ് ‘. ഗ്രാമഫോൺ കാലം വിസ്മൃതിയിലായെങ്കിലും ഇന്നും ഗ്രാമഫോൺ ലഹരിയാണ്.ഇദ്ദേഹത്തിന്റെ ഡംഡം ഇന്ത്യയുടെ ” ഹിസ് മാസ്റ്റേഴ്സ് വോയ്സ് റിക്കാർഡ് ശേഖരം ആരെയും അമ്പരിപ്പിക്കും. മലയാളികളുടെ മനസിൽ ഇടം തേടിയ പഴയ തമിഴ്, മലയാളം, സിനിമാ ഗാനങ്ങളുൾപ്പടെ അപൂർവ്വ ഗാനശേഖരവും ഇ.സി.യുടെ പക്കലുണ്ട്. ജീവിതനൗകര്യ കണ്ടം വെച്ച കോട്ട്, നായരു പിടിച്ച പുലിവാല് എന്നി സിനിമകളിലെ ഗ്രഹാതുരത ഉണർത്തുന്നവരികൾ കേൾക്കുമ്പോൾ നമ്മുടെ മനം കുളുർ ക്കും. മുസ്ലിം കല്യാണ വീടുകളിൽ ഉമ്മയുടെ കൂടെ പുതുക്കപ്പാട്ട് പാടാൻ പോകും. അങ്ങനെ മകനിലെ ഗായകനെ ഉമ്മ തന്നെ കണ്ടെത്തി .കല്യാണത്തിനും വീട്ടു താമസത്തിനും ഗ്രാമഫോൺ സുലഭമായി ഉപയോഗിച്ചിരുന്ന കാലത്താണ് മുഹമ്മദിനും സ്വന്തമായി ഗ്രാമഫോൺ സമ്പാദിക്കണമെന്ന മോഹം മനസിലുദിച്ചത്. ഇന്ന് ഏഴ് ഗ്രാമഫോണുകളും ആയിരക്കണക്കിന് റിക്കാർഡുകളും സ്വന്തമായുണ്ട്. ചെന്നെ, മലപ്പുറം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച ഗ്രാമഫോണുകളാണ്.വീട്ടിലെത്തുന്ന അതിഥികളെയും അയൽവാസികളെയും പഴയ ഗാനങ്ങൾ കേൾപ്പിക്കുന്നതും ഹോബിയാണ്. ഓരോ ക്വിറ്റ് ഇന്ത്യാ ദിനവും ഗാന്ധിജയന്തിയും കടന്നു വരുമ്പോൾ മുഹമ്മദിന്റെ മനസ്സ് നീറും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ മഹാത്മജി ചെയ്ത പ്രസംഗത്തിന്റെ റിക്കാർഡ് നിധിപോലെ കാത്തു സൂക്ഷിച്ചതായിരുന്നു. കൊടുവള്ളിയിലെ സുഹൃത്ത് വന്ന് ഗാന്ധിജിയുടെ പ്രസംഗം കേൾക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഗാന്ധിഭക്തനായ മുഹമ്മദ് ആഗത നോട് വീട്ടിൽ കൊണ്ടുപോയി കേൾക്കാൻ പറഞ്ഞു പിന്നീട് ആ ഗ്രാമഫോൺ റിക്കാർഡ് തിരിച്ചു കിട്ടാതെ പോയത് ഇന്നും കനലായി മുഹമ്മദിന്റെ മനസ്സിൽ എരിയുന്നു.മുഹമ്മദ് റാഫി, ത്യാഗരാജ ഭാഗവതർ, എം.എസ്.സുബ്ബലക്ഷ്മി, പീർ മുഹമ്മദ്, റംല ബീഗം തുടങ്ങി ഗായകരുടെ റിക്കാർഡുകൾ, പഴയ കാല മലയാള, തമിഴ്‌സിനിമാഗാനറിക്കാർഡുകൾ, കർണാട്ടിക്ക് സംഗീതം ഇവിടെയും മുഹമ്മദിന്റെ ശേഖരണം അവസാനിക്കുന്നില്ല. ഓണം, ക്രിസ്മസ് -റംസാൻ, ബലി പെരുന്നാൾ നാളുകളിൽ ഇദ്ദേഹത്തിന്റെ വീട്ടിലെ ഗ്രാമഫോൺ റിക്കാർഡിൽ നിന്നുമുയരുന്ന ഗാനങ്ങൾ ആരെയും പുളകിതരാക്കും. മലബാർ പ്രദേശത്തെ പണം പയറ്റ് ആവശ്യത്തിനും കല്യാണ ആവശ്യത്തിന്ന ഗ്രാമഫോണിനു വേണ്ടി നിരവധി പേർ എത്തുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651