1470-490

സ്വർണം പവന് 30200

നാല് ദിവസം കൊണ്ട് 1000 രൂപയിലധികമാണ് വർധനവുണ്ടായത്. വരുംദിവസങ്ങളിൽ വില വീണ്ടും ഉയരുമെന്നാണ് സൂചന. ഗ്രാമിന് വില 4000 രൂപ കടക്കുമെന്ന് ആശങ്കയുണ്ട്.

കൊച്ചി:സംസ്ഥാനത്ത് സ്വർണ വില ചരിത്രത്തിൽ ആദ്യമായി മുപ്പതിനായിരം രൂപ കടന്നു. പവന് 520 രൂപ കൂടി 30,200 രൂപയായി ഉയർന്ന. 3775 രൂപയാണ് ഗ്രാമിന് വില. വെള്ളിക്കും വില വർധനവുണ്ടായി.

ഇറാന്റെമേൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയിൽ വില കുതിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇതിന്റെ പ്രതിഫലനം കൂടുതൽ ദൃശ്യമുകുന്നത് എണ്ണവിലയിലും സ്വർണ വിലയിലുമാണ്. ഇന്ന് പവന് 520 രൂപ വർധിച്ച് 30200 രൂപയായി വില. ഗ്രാമിന് 65 രൂപ കൂടി 3775 രൂപ ആയി. പശ്ചിമേഷ്യയിലെ സംഘർഷത്തിന് പുറമെ രൂപയൂടെ മൂല്യം കുറഞ്ഞതും ഡിസംബറിൽ നിക്ഷേപകർ സ്വർണം വാങ്ങി കൂട്ടിയതും തിരിച്ചടിയായി

നാല് ദിവസം കൊണ്ട് 1000 രൂപയിലധികമാണ് വർധനവുണ്ടായത്. വരുംദിവസങ്ങളിൽ വില വീണ്ടും ഉയരുമെന്നാണ് സൂചന. ഗ്രാമിന് വില 4000 രൂപ കടക്കുമെന്ന് ആശങ്കയുണ്ട്.

രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്‍റെ വില 1.5 ശതമാനം വർധിച്ച് 1,579.55 ഡോളറിലെത്തി.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651