1470-490

ലൈഫ് മിഷൻ കുടുംബസംഗമവും അദാലത്തും നടത്തി.

ലൈഫ് മിഷൻ കുടുംബസംഗമവും അദാലത്തും നടത്തി.

പഴയന്നൂർ:ലൈഫ് മിഷൻ കുടുംബസംഗമത്തിന്റെയും അദാലത്തിന്റെയും ബ്ലോക്ക് തല ഉദ്ഘാടനം പഴയന്നൂരിൽവെച്ച്
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. യു ആർ പ്രദീപ് എംഎൽഎ അധ്യക്ഷനായി.
കേരള സർക്കാർ നടപ്പിലാക്കിവരുന്ന സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷന് കീഴിൽ ഇതുവരെ ഒന്നരലക്ഷത്തിലധികം വീടുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. സംസ്ഥാനതലത്തിൽ രണ്ടുലക്ഷം വീടുകളുടെ പൂർത്തീകരണത്തിന്റെ പ്രഖ്യാപനം ജനുവരി പകുതിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഇതിന് മുന്നോടിയായാണ് ലൈഫ് പദ്ധതിയിൽ വീട് നിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിക്കുന്നത്. ലൈഫ് ഗുണഭോക്താക്കൾക്ക് സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനാണ് കുടുംബസംഗമത്തോടൊപ്പം ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തത്തോടെ അദാലത്തുകൾ സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ എസ് ഷാനവാസ്,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പത്മകുമാർ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530