1470-490

ചേളാരി പോളിടെക്നിക്ക് സിൽവർ ജൂബിലി

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: സാങ്കേതിക പരിജ്ഞാനം സാധാരണക്കാരുടെ ഉന്നമനത്തിന് വേണ്ടി പങ്കുവെക്കുവാൻ പോളിടെക്നിക്ക് വിദ്യാർത്ഥികളും അധ്യാപകരും തയ്യാറാവണമെന്നും അതുവഴി നമ്മുടെ ഗ്രാമത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തിന്റെ ഭാഗമാവണമെന്നും സാങ്കേതികവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ.പി. ഇന്ദിരാദേവി അഭിപ്രായപ്പെട്ടു.
അവുകാദർ കുട്ടി നഹാ സാഹിബ് മെമ്മോറിയൽ ഗവ. പോളിടെക്നിക് കോളേജിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ടെൽനിക്കൽ ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ .
ചടങ്ങിൽ പ്രിൻസിപ്പാൾ ജെ.എസ്. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ ജബ്ബാർ അഹമ്മദ് , കംപുട്ടെർ വിഭാഗം മേധാവി കെ.ടി. അബ്ദുൽ ഖാദർ , കെ.ജമാൽ കുട്ടി, ഷെബീറ ടി.പി. , മുഹമ്മദ് നിസാം എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,572,523Deaths: 468,554