1470-490

യു.ജി ആറാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന് അപേക്ഷിക്കാം.

ആറാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി ജനുവരി 18 വരെയും നൂറ് രൂപ പിഴയോടെ ജനുവരി 25 വരെയും അപേക്ഷിക്കാം.

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ ബി.എ/ബി.കോം/ബി.എസ്.സി (മാത്തമാറ്റിക്‌സ്)/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകള്‍ക്ക് 2014 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്ന് മുതല്‍ അഞ്ച് വരെ സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താനാവാത്ത എസ്.ഡി.ഇ വിദ്യാര്‍ത്ഥികള്‍ക്ക്  ആറാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി ജനുവരി 18 വരെയും നൂറ് രൂപ പിഴയോടെ ജനുവരി 25 വരെയും അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍, നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, എസ്.ഡി.ഇ ഐഡി/ടി.സി സഹിതം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ജനുവരി 25-നകം ലഭിക്കണം. വിവരങ്ങള്‍ www.sdeuoc.ac.in വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407494 

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653