1470-490

പിറന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണം: പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ

ജമലുലൈല്ലി ഉറൂസ് പൗരത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വം തെളിയിക്കാനുള്ള മാനദണ്ഡം മതമാകരുത്.

തേഞ്ഞിപ്പലം: പിറന്ന മണ്ണിൽ ജീവിക്കാൻ അനുവദിക്കുകയെന്നത്  സർക്കാറുകളുടെ ബാധ്യതയാണെന്ന് പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ.ജമലുലൈല്ലി ഉറൂസ് പൗരത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വം തെളിയിക്കാനുള്ള മാനദണ്ഡം മതമാകരുത്. അഭയാർത്ഥികളായി എത്തിയവരെ സ്വീകരിക്കുന്നതിൽ മത വിവേചനം കാട്ടുന്നത് സംസ്കാര സമ്പന്നമായ ഇന്ത്യയ്ക്ക് അപമാനമാണ്. വിവിധ മതസ്ഥർ ഐക്യത്തോടെ ജീവിക്കുന്ന നമ്മുടെ രാജ്യത്തിന്റെ അഖണ് oതയ്ക്ക് കോട്ടം തട്ടുന്ന പ്രവർത്തനങ്ങളിൽ നിന്ന് ഉത്തരവാദപ്പെട്ടവർ മാറി നിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സയ്യിദ് സൈനുൽ ആബിദീൻ ബാഖ ഫി മലേഷ്യ അധ്യക്ഷത വഹിച്ചു. പി എം എസ് തങ്ങൾ ബ്രാലം, എം.പി.എം ബശീർ ഫൈസി വെണ്ണക്കോട്, പി കെ ബശീർ ഹാജി സംസാരിച്ചു. ഇന്ന് (ജനുവരി നാല് ) അനുസ്മരണ സമ്മേളനം പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പ്രസംഗിക്കും. സയ്യിദ് ഫസൽ കോയ തങ്ങൾ തുറാ ദിക്ർ മജ്ലിസിന് നേതൃത്വം നൽകും.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530