1470-490

‘രസ’ ജനുവരി 10ന് 6.30 ന് കേരള സാഹിത്യ അക്കാദമിയിൽ

രസ എന്ന നാടകം.രാജ്യം അഭിമുഖീകരിക്കുന്ന സമകാലിക സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ അരങ്ങിലേക്കു കൊണ്ടുവരുന്നു എന്ന പ്രത്യേകതയും ഈ നാടകം പുലർത്തുന്നു.

നവരസങ്ങളെ ആസ്പദമാക്കിയും റിച്ചാർഡ് ഷെക്നറുടെ രസ ബോക്സിനെ അടിസ്ഥാനപ്പെടുത്തിയും ഒരു നാടകം. സൗന്ദര്യ ശാസ്ത്രപരമായ ഒരു അന്വേഷണം കൂടിയാണിത്. നവരസങ്ങളെ പിന്തുടർന്ന് രാഷ്ടീയമായി അരങ്ങിൽ അവയ്ക്ക് പുതിയ വ്യാഖ്യാനങ്ങൾ രൂപപ്പെടുത്തുക കൂടി ചെയ്യുന്നു, രസ എന്ന നാടകം.രാജ്യം അഭിമുഖീകരിക്കുന്ന സമകാലിക സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ അരങ്ങിലേക്കു കൊണ്ടുവരുന്നു എന്ന പ്രത്യേകതയും ഈ നാടകം പുലർത്തുന്നു.അടിച്ചമർത്തലിനു വിധേയരാകുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയുമെല്ലാം ലോകത്തെ തിരിച്ചറിയാനുള്ള കണ്ണാടിയായി അരങ്ങിനെ മാറ്റിയിരിക്കുന്നു. ജാതിവിവേചനത്തെ അരങ്ങു പ്രയോഗങ്ങളിലൂടെയും മൂർച്ചയുള്ള വാക്കുകളിലൂടെയും പ്രതിരോധിക്കുന്നത് ‘രസ’യിൽ കാണാം. സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി ഒരു പെട്ടകത്തെ, ഒരു സാങ്കൽപ്പിക വാഹനത്തെ പ്രതീക്ഷയോടെ കാത്തിരിക്കാൻ ഈ നാടകം പീഡിത സമൂഹത്തിനു് വഴി കാട്ടുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651