1470-490

ഗ്രന്ഥശാല സംഘം പ്ലാറ്റിനം ജൂബിലിയാഘോഷം നാളെ ( 5 ന് ) .

തേഞ്ഞിപ്പലം: ഗ്രന്ഥശാല സംഘം തിരൂരങ്ങാടി താലൂക്ക് തല പ്ലാറ്റിനം ജൂബിലിയാഘോഷം നാളെ 5 ന്  ഞായറാഴ്ച രാവിലെ 9 -30 ന് കാലിക്കറ്റ് യൂണി വേഴ്സിറ്റി ഇ എം എസ് സെമിനാർ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി .ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി പി അപ്പുക്കുട്ടൻ ഉ ത്ഘാടനം ചെയ്യും. നവകേരളം നിർമ്മിതിയും  ഗ്രന്ഥശാലകളും എന്ന വിഷയത്തിൽ എഴുത്തച്ഛൻ  പഠന കേന്ദ്രം ഡയരക്ടർ ഡോ. കെ എം അനിൽ പ്രഭാഷണം നടത്തും. മഹാത്മ ഗാന്ധിയുടെ 150-മത് ജന്മവാർഷികവുമായി  ബന്ധപ്പെട്ട് ഉച്ചയ്ക്കു ശേഷം 2 ന്  കേരള    ഖാദി ബോർഡിന്റെ  സഹകരണത്തോടെ   65  മുതിർന്ന ഗ്രന്ഥ ശാല പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് വള്ളിക്കുന്ന് നിയോജക  മണ്ഡലം എം എൽ എ പി  അബ്ദുൾ ഹമീദ് മാസ്റ്റർ ഉത്ഘാടനം ചെയ്യും. വൈസ് ചാൻസലർ അനിൽ വള്ളത്തോൾ മുഖ്യാതിഥിയായിരിക്കും. പത്ര സമ്മേളനത്തിൽ കെ പി സോമനാഥൻ, റഷീദ് പരപ്പനങ്ങാടി , പി ചന്ദ്രൻ എന്നിവർ പങ്കെടുത്തു . 

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884