1470-490

കാലിക്കറ്റ് സർവകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളില ജീവനക്കാരെ പിരിച്ചു വിടാൻ നീക്കം.

വിദ്യാർത്ഥികളെയും രക്ഷിതാക്കളും പ്രതിഷേധത്തിൽ കണ്ണികളാകും 
നിലവിൽ എൻജിനീയറിംഗ് , പാരാമെഡിക്കൽ- ആർട്സ് , സയൻസ് ടീച്ചേഴ്സ് ട്രെയിനിങ്  തുടങ്ങിയ ബിരുദ ബിരുദാനന്തര കോഴ്സുകളാണ് ഇവിടെ നടത്തിവരുന്നത് .

തേഞ്ഞിപ്പലം:  കാലിക്കറ്റ് സർവകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാരെയും   ഒന്നടങ്കം  പിരിച്ചു വിടുന്നതിൽ പ്രതിഷേധിച്ച് ജനുവരി ആറിനെ  മുഴുവൻ വിദ്യാഭ്യാസ കേന്ദ്രങ്ങളിലും പ്രതിഷേധ സംഗമം നടത്തും  . വിദ്യാർത്ഥികളെയും രക്ഷിതാക്കളും പ്രതിഷേധത്തിൽ കണ്ണികളാകും നിലവിൽ എൻജിനീയറിംഗ് , പാരാമെഡിക്കൽ- ആർട്സ് , സയൻസ് ടീച്ചേഴ്സ് ട്രെയിനിങ്  തുടങ്ങിയ ബിരുദ ബിരുദാനന്തര കോഴ്സുകളാണ് ഇവിടെ നടത്തിവരുന്നത്  .അഞ്ചു ജില്ലകളിലായി 45 സെൻട്രൽ പ്രവർത്തിക്കുന്നുണ്ട്  മുന്നൂറിലധികം അധ്യാപക-അനധ്യാപക ജീവനക്കാർ ജോലി ചെയ്തു വരുന്നു. അഞ്ചു വർഷം മുതൽ 20 വർഷം വരെ സ്ഥിരമായി ജോലി ചെയ്യുന്നവരാണ് ഇവർ . ഇവർക്കൊന്നും മാർച്ച് 31 ന് ശേഷം കരാർ പുതുക്കി നൽകില്ല എന്നുള്ളതാണ് സർവ്വകലാശാലയുടെ   നിലപാട് . കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട് രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് സർവകലാശാലയുടെ ഈ തൊഴിൽ വിരുദ്ധ നിലപാട്.  കേരളത്തിലെ മറ്റു സർവ്വകലാശാലകൾ ഒന്നും സ്വീകരിക്കാത്ത ഈ തൊഴിലാളി വിരുദ്ധ നിലപാടുമായി കാലിക്കറ്റ് സർവകലാശാല മുന്നോട്ട് പോകുന്നത് പ്രതിഷേധാർഹമാണെന്ന്   സെൽഫ് ഫിനാൻസിംഗ് കോളേജ് ടീച്ചേഴ്സ് ആന്റ്   സ്റ്റാഫ് അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു. ജനുവരി 14 മുതൽ ഭരണനിർവഹണ കേന്ദ്രത്തിന് മുമ്പിൽ രാപ്പകൽ സമരം നടത്തും.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651