1470-490

ആരോഗ്യമേഖലയിൽ മാതൃകാ പ്രവർത്തനവുമായി ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് – കെടി മൊയ്തു മാസ്റ്റര്(യുഡിഎഫ് ചെയർമാൻ, ഇരിമ്പിളിയം)

ഇരിമ്പിളിയം: ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമുള്ള ജനതയാണ്. അതു പോലെ ഒരു വ്യക്തിയുടെ ഏറ്റവും വലിയ സമ്പത്താണ് നല്ല ആരോഗ്യം. ആരോഗ്യമേഖലക്ക് ഇരിമ്പിളിയം പഞ്ചായത്ത് യു.ഡി.എഫ് ന്റെ നേതൃത്വത്തിലുള്ള ഭരണസമിതി മുന്തിയ പരിഗണനയാണ് നൽകി വരുന്നത്. കൊടുമുടി പ്രൈമറി സബ്ബ് സെൻററിൽ പ്രവർത്തിച്ചു വന്നിരുന്ന ഇരിമ്പിളിയം പ്രാഥമിക ആരോഗ്യ കേന്ദ്രം 8 വർഷം മുമ്പാണ് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ കേന്ദ്രമായ വലിയകുന്ന് പ്രാഥമിക ഉപകേന്ദ്രത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. കൂടുതൽ ജനങ്ങൾക്ക് സൗകര്യപ്രദമായി വേഗത്തിൽ എത്താൻ വാഹന ഗതാഗത സൗകര്യമുള്ള സ്ഥലമായതിനാൽ ദിനേന ശരാശരി 300 റിൽ അധികം പേർ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. 600 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള പ്രാഥമിക ഉപകേന്ദ്രത്തിൽ പ്രവർത്തനം ആരംഭിച്ച ഇരിമ്പിളിയം പി.എച്ച്.സിക്ക് പ്രസ്തുത ഉപകേന്ദ്രത്തിനു പുറമെ 25 ഓളം മുറികളുള്ള 2 ഇരുനില കെട്ടിടവുമുണ്ട്. പ്രെഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചിലവഴിച്ച് ഒരു പുതിയ കെട്ടിടത്തിന്റെ നിർമ്മിതിക്കാവശ്യമായ പ്രാഥമിക പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്. ലാബ്, സ്റ്റോക്ക്റൂം എന്നിവയുടെ നിർമ്മാണം ഉടനെ ആരംഭി ക്കുന്നതാണ്. 10 ലക്ഷം രൂപ ഗ്രാമ പഞ്ചായത്ത് ഇതിനായി നീക്കി വെക്കുകയും ടെണ്ടർ നടപടികളും പൂർത്തിയായി. ബ്ലോക്ക് – ഗ്രാമ പഞ്ചായത്തിന്റെ സംയുക്ത പദ്ധതിയായ വനിതാവിശ്രമമുറി പ്രവർത്തന സജ്ജമായിട്ടുണ്ട്. 10 ലക്ഷം രൂപയാണ് ഇതിത് ചില വിട്ടിട്ടുള്ളത്. 8 വർഷത്തെ കാലയളവിൽ ഒരു കോടിയിലധികം രൂപയുടെ അടിസ്ഥാന സൗകര്യ വിപുലീകരണം ഇരിമ്പിളിയം പി.എച്ച്.സിയിൽ നടന്നിട്ടുണ്ട് എന്നുള്ളത് വലിയ നേട്ടമാണ്.

ലഭ്യമായ സേവനങ്ങൾ .
ആരോഗ്യ പരിരക്ഷ, പാലിയേറ്റീവ് കെയർ പദ്ധതി,
അലോപ്പതി, ആയുർവേദം, ഹോമിയൊ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ കിടപ്പിലായ രോഗികളെ വീടുകളിലെത്തി പരിശോധിക്കുകയും മരുന്നും മറ്റ് ചികിത്സകളും നൽകി വരുന്നു. ഈ മൂന്നു വിഭാഗങ്ങളും ചേർന്നുള്ള പാലിയേറ്റീവ് കെയർ പദ്ധതി മലപ്പുറം ജില്ലയിൽ ഇരിമ്പിളിയം പി.എച്ച്.സി യിൽ മാത്രമേ ഉള്ളു എന്നുള്ളത് നേട്ടമാണ്.

മാനസിക ആരോഗ്യ ചികിത്സ. മാനസിക വൈകല്യമുള്ളവർക്ക് ഇവിടെ മാനസിക ആരോഗ്യ ചികിത്സ നൽകി വരുന്നുണ്ട്. 7 വർഷങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ലയിൽ ഇരിമ്പിളിയം പി.എച്ച്.സിയിൽ തുടങ്ങി വച്ച മാനസിക ആരോഗ്യ ചികിത്സാ പദ്ധതി ഇപ്പോൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഈ നേട്ടവും ഇരിമ്പിളിയത്തിനു സ്വന്തം.


എൻ.സി.ഡി.ക്ലിനിക്ക്.
ജീവിതശൈലീ രോഗമുള്ള 1500 പേർക്ക് കഴിക്കാനുള്ള മുഴുവൻ മരുന്നുകളും എല്ലാ മാസവും ബി.പി.എൽ, എ.പി.എൽ വ്യത്യാസമില്ലാതെ ഇവിടെ നിന്ന് നൽകി വരുന്നു. ഗ്രാമ പഞ്ചായത്തിന്റെ വികസന ഫണ്ടും, സർക്കാർ ഫണ്ടും ഇതിനായി ചിലവഴിക്കുന്നുണ്ട്.
കണ്ണ് പരിശോധന.
മാസത്തിലൊരിക്കൽ – കണ്ണ് പരിശോധനയും, ചികിത്സയും നൽകി വരുന്നു.

പ്രാഥമിക ഉപകേന്ദ്രങ്ങൾ.
വലിയകുന്ന്, പുറമണ്ണൂർ, മേച്ചേരിപ്പറമ്പ് ,മങ്കേരി, വെണ്ടല്ലൂർ എന്നിവിടങ്ങളിൽ പ്രാഥമിക ഉപകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയും രോഗികളെ പരിശോധിക്കുകയും ഗർഭിണികൾക്കുള്ള കുത്തിവെപ്പ് എന്നിവയും നടത്തി വരുന്നു.

കാൻസർ നിർണ്ണയ ക്യാമ്പ്.
ഗ്രാമ പഞ്ചായത്ത് വികസന ഫണ്ട് വിനിയോഗിച്ച് 2 വർഷം തുടർച്ചയായി ക്യാൻസർ നിർണ്ണയ ക്യാമ്പുകൾ സംഘടിപ്പിച്ചു.
തിരുവനന്തപുരം RCC യുടെ സഹകരണത്തോടെ പുറമണ്ണൂർ വലിയ കുന്ന് മേഖലകളിലായി 2 ബോധവൽക്കരണ -പരിശോധനാ ക്യാമ്പുകളും സംഘടിപ്പിച്ചു.
ആരോഗ്യ ജാഗ്രത !
പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ചെയ്തു വരുന്നുണ്ട്. ആരോഗ്യ പ്രവർത്തകർ വീടുകളിലും, കടകളിലും പരിശോധന നടത്തി വേണ്ട മേൽ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. കിണറുകൾ ക്ലോറിനേറ്റു ചെയ്യുകയും വീടും, പരിസരവും, ശുചിയാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങളും നൽകി വരുന്നുണ്ട്. ജാഗ്രതാ സമിതികളും സജീവമാണ്.
ഗ്രീൻ ആർമി .
അജൈവ മാലിന്യം, കളക്ട് ചെയ്തു വരുന്നുണ്ട്. ഗ്രീൻ ആർമി പ്രവർത്തകർ അതിനായി രംഗത്തുണ്ട്.
ആവശ്യങ്ങൾ.
ഇരിമ്പിളിയം പി.എച്ച്.സി യെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ അടിയന്തിരമായി സർക്കാർ നടപടിയുണ്ടാവണം.
ഡോക്ടർ, സ്റ്റാഫ് നേഴ്സ്, ഹെൽത്ത് ഇൻസ്പക്ടർ, ഫാർമസിസ്റ്റ്, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് എന്നിവരുടെ എണ്ണം അടിയന്തിരമായി വർദ്ധിപ്പിക്കണം.
അടിസ്ഥാന സൗകര്യം പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. മറ്റു കാര്യങ്ങൾ സർക്കാർ ചെയ്യണം.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838