1470-490

സമഗ്ര മേഖലയിലും വികസനം കാഴ്ചവെച്ച് ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് ഭരണ സമിതി – കെ. മൊയ്തീന്‍കുട്ടി എന്ന മാനുപ്പ മാസ്റ്റര്‍ (യു.ഡി.എഫ്. കണ്‍വീനര്‍, ഇരിമ്പിളിയം)

ഇരിമ്പിളിയം: 2010 നവംബര്‍ മാസം മുതലാണ് യുഡി.എഫ് ഭരണസമിതി അധികാരത്തില്‍ വരുന്നത്. അതിനുശേഷം ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് നടത്തി കഴിഞ്ഞു. പൊതുജനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഫ്രണ്ടോഫീസ് സംവിധാനം, ഫയലുകള്‍ വളരെ വേഗത്തില്‍ ജീവനക്കാര്‍ക്ക് എത്തിച്ച് കൊടുക്കുന്ന സംവിധാനം, ഗുണഭോക്താക്കള്‍ക്ക് വന്നാല്‍ ടി.വി കണ്ടിരിക്കാന്‍ കോണ്‍ഫറന്‍സ്ഹാള്‍, നികുതി പിരിവില്‍ 100% ആക്കിയ ട്രോഫിയും ഐ.എസ്.ഒ അംഗീകാര സര്‍ട്ടിഫിക്കറ്റും ഇരിമ്പിളിയം പഞ്ചായത്തിന് ലഭിച്ചു.
വിവിധ ഏജന്‍സികളുടെ സഹായത്തോടൊപ്പം പഞ്ചായത്തിലെ വിവിധ റോഡുകള്‍ നല്ല രീതിയില്‍ സഞ്ചാരയോഗ്യമാക്കാന്‍ സാധിച്ചു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ നീട്ടികൊണ്ട് മിക്ക ഭാഗങ്ങളിലേക്കുള്ള കുടിവെള്ള ക്ഷാമം പരിഹരിച്ചു.
ആരോഗ്യ രംഗത്ത് വളരെയേറെ പൊതുജന ഉപകാരപ്രദമായ കാര്യങ്ങളാണ് നടത്തിയത്. വലിയകുന്നിന്‍റെ ഹ്യദയഭാഗത്തേക്ക് പി.എച്ച്.സി യെ കൊണ്ട് വന്ന് മൂന്ന് നില കെട്ടിടം നിര്‍മ്മിച്ചു. ഒ.പി മരുന്ന് എന്നിവക്ക് വേറെയും കെട്ടിടം നിര്‍മ്മിച്ചു. ശിശു സൗഹൃദ ഹോസ്പിറ്റല്‍ ആക്കുന്നതിനും മറ്റും പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. 400ല്‍ പരം ഒ.പിയാണ് ഓരോ ദിവസവും നടന്നുവരുന്നത്. കൂടാതെ ആയുര്‍വേദ ഡിസ്പന്‍സറി, ഹോമിയോ ഡിസ്പന്‍സറി എന്നിവയും. ഇവ മൂന്നിലും കിടപ്പിലായ രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ച് ആവശ്യമായ സേവനങ്ങളും ചികിത്സയും നല്‍കുന്നതിനായി പ്രത്യേക പരിശീലനം നേകിയ നഴ്സിനെ നിയമിച്ച് കൊണ്ട് പരിരക്ഷ ഹോം കെയര്‍ പദ്ധതി നടപ്പില്‍ വരുത്തി വരുന്നു. പി.എച്ച്.സി ക്ക് കീഴില്‍ എല്ലാ മാസവും, സൗജന്യ നേത്ര പരിശോധനാക്യാമ്പ് പ്രവര്‍ത്തിച്ച് വരുന്നു. ജി.എല്‍.പി സ്കൂള്‍ മങ്കേരിയില്‍ അംഗപരിമിതരായ കുട്ടികള്‍ക്ക് ബഡ്സ് & സ്കൂള്‍ നടന്നുവരുന്നു.
വിദ്യാഭ്യാസ പരമായി വളരെയേറെ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു. പഞ്ചായത്തിന്‍റെ അധീനതയിലുള്ള രണ്ട് ഗവണ്‍മെന്‍റ് എല്‍.പി.സ്കൂളുകളുടെ ചുറ്റു മതില്‍, കെട്ടിടം, അടുക്കള തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കിയ സ്കൂളില്‍ നിന്നും കൊഴിഞ്ഞുപോയ ആളുകളെ സംഘടിപ്പിച്ച് തുല്യതാക്ലാസ് എസ്.എസ്.എല്‍.സി, പ്ലസ്ടു തുല്യതാപരീക്ഷക്ക് പഞ്ചായത്ത് ഫീസടച്ച് പരീക്ഷക്ക് ഇരുത്തുന്നു. രണ്ട് ഗവര്‍ണ്‍മന്‍റ് എല്‍.പി. സ്കൂളുകള്‍ക്ക് മൈക്ക് സെറ്റ്, വായന വളര്‍ത്തുന്നതിന് പത്രം,മാസിക എന്നിവ നല്‍കിവരുന്നു.
വര്‍ഷങ്ങളായി വാടകക്ക് പ്രവര്‍ത്തിച്ച് വരുന്ന മൃഗാശുപത്രി സ്വന്തം കെട്ടിടം നിര്‍മ്മിച്ചു നല്‍കി. മൃഗാശുപത്രിക്ക് മരുന്ന് നല്‍കുന്നതിന് ഫണ്ട് അനുവദിച്ചു വരുന്നു. മത്സ്യഫെഡുമായി സഹകരിച്ച് മത്സ്യകര്‍ഷകര്‍ക്ക് മത്സ്യകുഞ്ഞുകളെ വിതരണം ചെയ്യുന്നു. കാലിത്തീറ്റ സബ്സിഡി നല്‍കി വരുന്നു. ക്ഷീരകര്‍ഷകര്‍ക്ക് റിവാള്‍വിംഗ് ഫണ്ട്, കന്നുകൂട്ടി പരിപാലനം എന്നിവ നടപ്പിലാക്കി വരുന്നുണ്ട്.
തെങ്ങ്, വാഴ, പച്ചക്കറി, നെല്ല് തുടങ്ങിയ കര്‍ഷകര്‍ക്കായി സബ്സിഡി നല്‍കുന്നു. കുടുംബശ്രീ സംഘങ്ങള്‍ക്ക് പച്ചക്കറി കൃഷിക്ക് സബ്സിഡി അനുവദിച്ച് വരുന്നു. കൃഷി ഓഫീസ് നവീകരണത്തിന് ഫണ്ട് കണ്ടെത്തുന്നതിന് പഞ്ചായത്ത് ബോര്‍ഡ് സര്‍ക്കാരിന് അപേക്ഷ നല്‍കുന്നതിനോടൊപ്പം തന്നെ മറ്റു ശ്രോതസ്സുകളും കണ്ടെത്തുന്നതിന് വേണ്ട നടപടി സ്വീകരിച്ച് വരുന്നു.
യുവജനങ്ങളും കായികവും മാനസികവുമായ വികസനത്തിന് യുവജന ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്ട്സ് കിറ്റ് നല്‍കിവരുന്നു. പൈക്കയുമായി സഹകരിച്ച് പഞ്ചായത്തിന്‍റെ സ്റ്റേഡിയം നവീകരിച്ച് വരുന്നുണ്ട്. യുവജനോസവത്തില്‍ പഞ്ചായത്തിന്‍റെ പങ്കും വളരെ മികവുറ്റതാണ്.
കുടുംബശ്രീ യൂണിറ്റുകള്‍ വളരെ നല്ല നിലയില്‍ നടന്നു വരുന്നു. പാവപ്പെട്ട വിധവകളുടെ പെണ്മക്കള്‍ക്ക് വിവാഹധന സഹായം, കാര്‍ഷിക രംഗത്ത് വനിതാ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നതിന് എം.എസ്.കെ.എസ്.പി പദ്ധതി നടപ്പിലാക്കി തെരഞ്ഞെടുത്ത വനിതകള്‍ക്ക് തെങ്ങു കയറ്റ പരിശീലനം നല്‍കി.
മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്ക് ടോയ് ലറ്റ്, കുടിവെള്ള പൈപ്പ് ലൈന്‍ കണക്ഷന്‍, പെണ്‍കുട്ടികള്‍ക്ക് വിവാഹധന സഹായം, പഠനമുറി, കട്ടില്‍ എന്നിവ നല്‍കി വരുന്നു.
എം.പി, എം.എല്‍.എ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നീ ഏജന്‍സികളും ഇരിമ്പിളിയം പഞ്ചായത്തിന്‍റെ വികസനത്തില്‍ പങ്കാളികളായികൊണ്ട് തന്നെ ഈ ഒന്‍പത് വര്‍ഷം കൊണ്ട് പഞ്ചായത്തിന്‍റെ വികസന മുന്നേറ്റത്തില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്ന പരിപൂര്‍ണ വിശ്വാസം അര്‍പ്പിച്ച് കൊള്ളുകയാണ്.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269