1470-490

ആപ്പിളും ഇടപെടലും ഗ്രീസ് മേളയിലേക്ക്.

ജനുവരി 20 മുതൽ 25 വരെ ഗ്രീസിലെ നാഫ്പ്ലിയോ നഗരത്തിൽ വെച്ച് നടക്കുന്ന മേളയിൽ വനിതാ സംവിധായകരുടെ ഹ്രസ്വ ചിത്ര വിഭാഗത്തിൽ ജനുവരി 23 നു പ്രാദേശിക സമയം രാത്രി 8 . 30  മണിക്ക് ഈ രണ്ടു ചിത്രങ്ങളും പ്രദർശിപ്പിക്കും.

പാലക്കാട് ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പ് നിർമ്മിച്ച് അനഘ കോമളൻകുട്ടി സംവിധാനം ചെയ്‌ത ” ആപ്പിൾ ” , “ഇടപെടൽ (ഡിസ്റ്പ്ഷൻ) ” എന്നീ രണ്ടു ഹ്രസ്വ ചിത്രങ്ങൾ ഗ്രീസിലെ പത്താമത് ബ്രിഡ്ജസ് പെലോപോന്നീസിന് ഇന്റർനാഷണൽ ഫിൽ ഫെസ്റ്റിവലിലേക്കു തിരഞ്ഞെടുത്തു. ജനുവരി 20 മുതൽ 25 വരെ ഗ്രീസിലെ നാഫ്പ്ലിയോ നഗരത്തിൽ വെച്ച് നടക്കുന്ന മേളയിൽ വനിതാ സംവിധായകരുടെ ഹ്രസ്വ ചിത്ര വിഭാഗത്തിൽ ജനുവരി 23 നു പ്രാദേശിക സമയം രാത്രി 8 . 30  മണിക്ക് ഈ രണ്ടു ചിത്രങ്ങളും പ്രദർശിപ്പിക്കും. യഥാക്രമം ഒരുമിനുട്ടു മാത്രം ദൈർഘ്യമുള്ള ഇടപെടലും ഒരു മിനുട്ടും അന്പത്തിയൊന്നു സെക്കണ്ടും ദൈർഘ്യമുള്ള ആപ്പിളും ഈ മേളയിലേക്കു തിരഞ്ഞെടുക്കുകവഴി സൈപ്രസ് ഇന്റർനാഷണൽ ഫിലിം ഫെസ്റിവലിലേക്കു നേരിട്ട് പ്രദർശന യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്. ഷാനിയ ഷംനാദ്, മെറിൻ ജോസഫ്, ശ്രീലക്ഷ്മി, ഡോക്ടർ നിവേദിത, ഫ്ലെമി വര്ഗീസ് , വിന്ദുജാ, ഡോക്ടർ പാർവതി വാരിയർ, സി. കെ . രാമകൃഷ്ണൻ, കെ. വി. വിൻസെന്റ് , മാണിക്കോത് മാധവദേവ്‌, അരുൺ രാധാകൃഷ്ണൻ, ചന്ദ്രു ആറ്റിങ്ങൽ, ഷൈജു വടുവച്ചോല എന്നിവരാണ് ഈ രണ്ടു നിശബ്ദ ഹ്രസ്വ ചിത്രങ്ങളുടെ അണിയറ പ്രവർത്തകർ. അഹല്യ ആയുർവേദ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് അനഘ കോമൻകുട്ടി. ഇതിനോടകം ആപ്പിളും ഇടപെടലും നിരവധി ദേശീയ അന്താരാഷ്ട്ര മേളകളിൽ പ്രദര്ശിപ്പിക്കപ്പെടുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുമുണ്ട്. 

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651