1470-490

അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യം ശക്തമാവുന്നു.

പഞ്ചായത്തിലെ കുണ്ടുകുഴിപ്പാടം ലക്ഷം വീട് കോളനിയോട് ചേര്‍ന്നുള്ള പൊതു സ്ഥലമാണ് ഞാറ്റുവെട്ടി ശാന്തയുടെ മകള്‍ ബിന്ദുവാണ് കൈയേറി ഷെഡ് കെട്ടി താമസിച്ചു വരുന്നത്.

ചാലക്കുടി:കോടശ്ശേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യം ശക്തമാവുന്നു.പഞ്ചായത്തിലെ കുണ്ടുകുഴിപ്പാടം ലക്ഷം വീട് കോളനിയോട് ചേര്‍ന്നുള്ള പൊതു സ്ഥലമാണ് ഞാറ്റുവെട്ടി ശാന്തയുടെ മകള്‍ ബിന്ദുവാണ് കൈയേറി ഷെഡ് കെട്ടി താമസിച്ചു വരുന്നത്. പതിനാല് വീട്ടുകാരുടെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് വരുന്ന നാല് സെന്റോളം വരുന്ന സ്ഥലമാണ് കൈയേറിയിരിക്കുന്നത്. ഇതിന് സമീപത്തുള്ള പൊതു കിണറും ഇത് മൂലം ഉപയോഗിക്കുാവന്‍ ബുദ്ധിമുട്ടായിരിക്കു കയാണെന്ന് പറയപ്പെടുന്നു.കൈയേറ്റത്തിനെതിരായി നാട്ടുകാരുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറും,പഞ്ചായത്ത് അധികൃതര്‍ക്കും പരാതികള്‍ നല്‍കിയിട്ടുണ്ട്. വിവാഹം കഴിച്ചയച്ച ഇവരുടെ അമ്മയുടെ കൂടെ താമസിക്കാതെയാണ് പൊതു സ്ഥലം കൈയേറി വീട് നിര്‍മ്മിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അപേക്ഷ നല്‍കിയാല്‍ വേറെ സ്ഥലം ന്ല്‍കുവാന്‍ നടപടി സ്വീകരിക്കാമെന്ന് പറഞ്ഞിട്ടും ഇവര്‍ തയ്യാറാക്കുന്നില്ലെന്ന് പറയുന്നു.പൊതു സ്ഥലം കൈയേറിയത് ഒഴിപ്പിക്കാവന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കോടശ്ശേരി പഞ്ചായത്ത് സമിതിയാവശ്യപ്പെട്ടു. പ്രസിഡന്റ് സി. ഡി. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.എന്‍. വി. സരീഷ്, എ. എസ്. പ്രസാദ്, പി. ജി. ബിനേഷ്, തുടങ്ങിയവര്‍ സംസാരിച്ചു

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653