1470-490

തൂമ്പാക്കോട് പള്ളിയിലെ അമ്പൂ തിരുനാള്‍ വെള്ളി ശനി ഞായര്‍ ദിവസങ്ങളില്‍

ഇന്ന് വൈകിട്ട് അഞ്ചരക്ക് കുര്‍ബ്ബാനക്ക് ശേഷം തിരുനാള്‍ കൊടിയേറ്റം നടക്കും. ഡോ. നെവിന്‍ ആട്ടോക്കരന്‍ കാര്‍മ്മികത്വം വഹിക്കും.

തൂമ്പാക്കോട് പള്ളിയിലെ അമ്പൂ തിരുനാള്‍ വെള്ളി ശനി ഞായര്‍ ദിവസങ്ങളിലായി ആഘോഷിക്കും. ഇന്ന് വൈകിട്ട് അഞ്ചരക്ക് കുര്‍ബ്ബാനക്ക് ശേഷം തിരുനാള്‍ കൊടിയേറ്റം നടക്കും. ഡോ. നെവിന്‍ ആട്ടോക്കരന്‍ കാര്‍മ്മികത്വം വഹിക്കും. ഇടവക വികാരി ഫാദര്‍ ജോസഫ് സണ്ണി മണ്ടകത്ത് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. ശനിയാഴ്ച രാവിലെ കുര്‍ബ്ബാനക്ക് ശേഷം വിവിധ യൂണിറ്റുകളിലേക്ക് അമ്പെഴുന്നുള്ളിപ്പ് രാത്രി ഒന്‍പതരയോടെ അമ്പ് പ്രദക്ഷിണം തിരിച്ച് പള്ളിയിലെത്തുന്നു. ഞായറാഴ്ചാണ് അമ്പു തിരുനാള്‍. രാവിലെ പത്തിന് ആഘോഷമായ ദിവ്യബലി ഫാദര്‍ താണിപ്പിള്ളി മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാദര്‍ ജോസന്‍ പടിക്കല തിരുനാള്‍ സന്ദേശം നല്‍കും. വൈകിട്ട് നാലരക്ക് നടക്കുന്ന ദിവ്യബലിക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം. തിങ്കളാഴ്ച മരിച്ച വര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന. വൈകിട്ട് ആറര മുതല്‍ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127