1470-490

മണലൂർ ഏനാമ്മാവ് കടവ് സ്റ്റീൽ പാലത്തിൽ വൈദ്യുതി വിളക്കുകൾ കൺ തുറന്നു.

രണ്ടു ലക്ഷം രൂപ ചിലവഴിച്ച് പാലത്തിൽസ്ഥാപിച്ച 12 വിളക്കുകളുടെ സ്വിച്ച് ഓൺ ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവ്വഹിച്ചു. 

മണലൂർ: ജില്ലാ പഞ്ചായത്തിന്റെ വാഗ്ദാനം നടപ്പിലാക്കിയതോടെ മണലൂർ ഏനാമ്മാവ് കടവ് സ്റ്റീൽ പാലത്തിൽ വൈദ്യുതി വിളക്കുകൾ കൺ തുറന്നു. രണ്ടു് ലക്ഷം രൂപ ചിലവഴിച്ച് പാലത്തിൽസ്ഥാപിച്ച 12 വിളക്കുകളുടെ സ്വിച്ച് ഓൺ ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവ്വഹിച്ചു. മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ശശി, അധ്യക്ഷയായി.വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.പത്മിനി സ്വാഗതം പറഞ്ഞു. ത്രിതല പഞ്ചായത്ത് അംഗങ്ങളായ ജെന്നി ജോസഫ്, സിജി മോഹൻദാസ്, എം ആർ മോഹനൻ, കെ.വി.വേലുക്കുട്ടി, എന്നിവർ സംസാരിച്ചു.വെങ്കിടങ്ങ് ,മണലൂർ, ഗ്രാമപഞ്ചായത്തുകളെ ഏനാമ്മാവ് കായലിനെ കുറുകെ ബന്ധിപ്പിക്കുന്ന സ്റ്റീൽ പാലത്തിൽ വൈദ്യുതി വിളക്കുകൾ പ്രകാശിച്ചതോടെ സന്ധ്യക്ക് ശേഷം ഈ പാലത്തിലൂടെ ത്തുന്ന വിദ്യാർത്ഥികൾക്കും തൊഴിൽ കഴിഞ്ഞെത്തുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവർക്കും  വലിയ ആശ്വാസമാവുമെന്ന് നാട്ടുകാർ ആഹ്ലാദം പങ്കിടുന്നു.

Comments are closed.