1470-490

പുഷ്പ ഫല സസ്യപ്രദര്‍ശനം 2020. സംസ്ഥാനതല കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.

ജനുവരി 24മുതല്‍ ഫെബ്രുവരി 2 വരെ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ പുഷ്പഫല സസ്യപ്രദര്‍ശനത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.

തൃശൂര്‍: തൃശൂര്‍ അഗ്രി ഹോര്‍ട്ടി സൊസൈറ്റി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ജനുവരി 24മുതല്‍ ഫെബ്രുവരി 2 വരെ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ പുഷ്പഫല സസ്യപ്രദര്‍ശനത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.2019നു ശേഷമെടുത്ത ചിത്രങ്ങളാണ് മത്സരത്തിലേക്ക് അയക്കേണ്ടത്. കാര്‍ഷികവൃത്തിയുടെ അഭിവൃദ്ധിയും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതുമായ വിഷയങ്ങളെ അധികരിച്ചുള്ള ‘കരുതൽ’ ചിത്രങ്ങളാണ് അയക്കേണ്ടത്. ഒരാള്‍ക്ക് 18 ഃ 12 വലുപ്പത്തിലുള്ള 2 ചിത്രങ്ങള്‍ വരെ മത്സരത്തിന് അയക്കാവുന്നതാണ്. മുന്‍ വര്‍ഷങ്ങളിലെ മത്സരങ്ങളില്‍ അവാര്‍ഡിനര്‍ഹമായ ചിത്രങ്ങള്‍ അയക്കാന്‍ പാടുള്ളതല്ല. ഫോട്ടോ പ്രിന്റുകള്‍ മാത്രമെ സ്വീകരിക്കൂ. മൊബൈലില്‍ എടുത്ത ചിത്രങ്ങള്‍ സ്വീകരിക്കുന്നതല്ല. എന്‍ട്രി ഫീസില്ല. ജനുവരി 15നകം ചിത്രങ്ങള്‍ ലഭിച്ചിരിക്കണം. ചിത്രത്തിന് പുറത്ത് അടിക്കുറിപ്പ് മാത്രമെ എഴുതാവൂ. പേരോ മേല്‍വിലാസമോ ഫോണ്‍ നമ്പറോ എഴുതരുത്. ബയോഡാറ്റയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രത്തോടൊപ്പം അവ പ്രത്യേകം മറ്റൊരു പേപ്പറിലെഴുതി ചിത്രങ്ങളോടൊപ്പം അയക്കേണ്ടതാണ്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം പതിനായിരം, ഏഴായിരം, അയ്യായിരം രൂപയുടെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമാപന സമ്മേളനത്തില്‍ സമ്മാനിക്കും. എന്‍ട്രികള്‍ അയക്കേണ്ട വിലാസം: തൃശൂര്‍ അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി, 4/എ, ചേലൂര്‍ സെവന്‍ത്ത് അവന്യൂ, കോരപ്പത്ത് ലെയ്ന്‍, തൃശൂര്‍ വില്ലേജ് ഓഫീസിനു സമീപം, തൃശ്ശൂര്‍ 680020. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995373553, 8590073851എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768