1470-490

ക്യാന്‍സര്‍ ഭീതി; ബാങ്കുദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചു

തൃശൂര്‍: ക്യാന്‍സര്‍ രോഗമുണ്ടെന്നു സ്ഥിരീകരിച്ച റിപ്പോര്‍ട്ട് കിട്ടിയ ഉന്നത ബാങ്കുദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചു. കൂര്‍ക്കഞ്ചേരി കണിമംഗലം പാനോക്കാരന്‍ റോഡില്‍ താമസിക്കുന്ന കളപുരയ്ക്കല്‍ രവീന്ദ്രനാഥനാണ്(56) ആണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചത്. ഫെഡറല്‍ ബാങ്കിലെ സീനിയര്‍ മാനെജരായ ഇദ്ദേഹത്തെ പ്രവര്‍ത്തന മികവു കൊണ്ട് റിസര്‍വ് ബാങ്കില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചിരുന്നു. ഭാര്യയും ബാങ്ക് ഉദ്യോഗസ്ഥയാണ്. മകന്‍ എംബിബിഎസിന് ഫൈനല്‍ ഇയറിന് പഠിക്കുന്നു. കാന്‍സറിന്റെ ആദ്യ സ്റ്റേജായിരുന്നു. ജനുവരി മൂന്നിന് അടുത്ത റിസല്‍ട്ട് കിട്ടുന്നതിനു മുന്‍പ് തന്നെ വീട്ടില്‍ കത്തെഴുതി വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സംസ്‌കാരം ജനുവരി മൂന്നിന് വൈകിട്ട് മൂന്നിന് വടൂക്കര ശ്മശാനത്തില്‍.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761