1470-490

ബിജെപി ചാലക്കുടി മണ്ഡലം പ്രസിഡന്റായി സജീവ് പള്ളത്ത്

യുവമോര്‍ച്ച കൊരട്ടി പഞ്ചായത്ത് സെക്രട്ടറി, കെപിഎംഎസ് ജില്ല സെക്രട്ടറി, കെപിഎംഎസ് യുവജന വിഭാഗമായ കെപിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ്, ബിജെപി പട്ടികജാതി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു സജീവ് പള്ളത്ത്.

ചാലക്കുടി: ബിജെപി ചാലക്കുടി മണ്ഡലം പ്രസിഡന്റായി സജീവ് പള്ളത്തിനെ തെരഞ്ഞെടുത്തു. ചെറുപ്പത്തിലെ രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെ പ്രവര്‍ത്തനംആരംഭിച്ചു. യുവമോര്‍്ച്ച കൊരട്ടി പഞ്ചായത്ത് സെക്രട്ടറി, കെപിഎംഎസ് ജില്ല സെക്രട്ടറി, കെപിഎംഎസ് യുവജന വിഭാഗമായ കെപിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ്, ബിജെപി പട്ടികജാതി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു സജീവ് പള്ളത്ത്, കൊരട്ടി മംഗലശ്ശേരി സ്വദേശിയാണ്. യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റും മണ്ഡലം വരണാധികാരിയുമായ സുരേന്ദ്രന്‍ ഐന്നിക്കുന്നത് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കൗണ്‍സില്‍ അംഗമായി രാജീവ്  ഉപ്പത്തിനേയും തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് കെ. എ. സുരേഷ്,ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി. പി. സെബാസ്റ്റ്യന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ. പി. ജോര്‍ജ്ജ് ടി. വി. ഷാജി, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സജി കുറുപ്പ്, കെ. യു. ദിനേശന്‍, എസ്. ശ്ര്ീകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653