1470-490

ഇന്ത്യയിലേക്കുള്ള കുടിയേറ്റം തടയാന്‍ ബംഗ്ലാദേശ്

കൂടുതല്‍ അനധികൃതമായ കുടിയേറ്റം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേന തലവന്‍ മേജര്‍ ജനറല്‍ ഷഫിനുള്‍ ഇസ്ലാം പറഞ്ഞു. തെളിവ് നല്‍കിയാല്‍ അനധികൃത കുടിയേറ്റത്തിനെതിരെ നടപടി സ്വീകരിക്കാന്‍ തയാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധാക്ക: ഇന്ത്യയിലേയ്ക്കുള്ള തങ്ങളുടെ പൗരന്‍മാരുടെ കുടിയേറ്റം തടയാന്‍ ബംഗ്ലാദേശ്. ആയിരത്തോളം പേരെ ഇതിനോടകം പിടിച്ചിട്ടുണ്ടെന്നും അധികൃതര്‍.
ഇന്ത്യയിലേക്ക് ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം നടക്കുന്നത് തടയേണ്ടതുണ്ടെന്നാണ് ബംഗ്ലാദേശ് നയം.

അസമിലും ബംഗാളിലും ആണ് അനധികൃത കുടിയേറ്റം എറെ നടന്നിട്ടുള്ളത്. ഇതില്‍ നിരവധി പേര്‍ അസമില്‍ പൗരത്വ പട്ടിക പ്രഖ്യാപിച്ചതോടെ ബംഗ്ലാദേശിലേക്ക് മടങ്ങി. ഔദ്യോഗിക കണക്ക് അനുസരിച്ച് രണ്ട് മാസത്തിനിടെ 445 പേരാണ് അസമില്‍ നിന്ന് മടങ്ങിയത്.

തങ്ങളുടെ പൗരന്മാര്‍ എത് സാഹചര്യത്തിലാണെങ്കിലും മറ്റൊരു രാജ്യത്തിന് ബാധ്യതയാകരുത്. ഇക്കാര്യത്തിലെ ഇന്ത്യയുടെ ആശങ്ക മനസ്സിലാക്കുന്നു. അനധികൃത കുടിയേറ്റത്തിനെതിരെ അതിശക്തമായ നടപടി തുടര്‍ന്നും സ്വീകരിക്കും. അതേസമയം ഇന്ത്യയില്‍ നിന്നുള്ള അന്‍പതോളം പേരും ബംഗ്ലാദേശില്‍ അനധികൃത കുടിയേറ്റം നടത്തിയത് കണ്ടെത്തിയിട്ടുണ്ട്.

കൂടുതല്‍ അനധികൃതമായ കുടിയേറ്റം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേന തലവന്‍ മേജര്‍ ജനറല്‍ ഷഫിനുള്‍ ഇസ്ലാം പറഞ്ഞു. തെളിവ് നല്‍കിയാല്‍ അനധികൃത കുടിയേറ്റത്തിനെതിരെ നടപടി സ്വീകരിക്കാന്‍ തയാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127