1470-490

അയോധ്യവിധി നടപ്പാക്കാന്‍ തിടുക്കമേറി

മിര്‍സാപൂര്‍, ഷംഷുദ്ദീന്‍പൂര്‍, ചന്ദ്പൂര്‍ എന്നിവിടങ്ങളിലെ അഞ്ച് സ്ഥലങ്ങളാണ് സര്‍ക്കാര്‍ നിര്‍ദിഷ്ട പള്ളി നിര്‍മാണത്തിനായി നിര്‍ദേശിച്ചിട്ടുള്ളത്. ട്രസ്റ്റ് രൂപീകരിച്ച് കഴിഞ്ഞാല്‍ സര്‍ക്കാര്‍ ഈ പ്ലോട്ടുകളില്‍ ഒന്ന് ബോര്‍ഡിന് കൈമാറും. സുന്നി വഖഫ് ബോര്‍ഡിനാണ് ട്രസ്റ്റ് രൂപികരിക്കാനുള്ള അധികാരം.

ഡെല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ അതിവേഗ ശ്രമത്തില്‍ സര്‍ക്കാര്‍. ഇതിനായി കേന്ദ്രസര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ആഭ്യന്തര മന്ത്രാലയം അഡീ. സെക്രട്ടറി ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് സമിതി. തര്‍ക്കസ്ഥലത്ത് ക്ഷേത്രം പണിയാന്‍ മേല്‍നോട്ടം വഹിക്കുകയാണ് പ്രധാന ചുമതല. മുസ്ലിം വിഭാഗത്തിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കുന്ന നടപടി പൂര്‍ത്തിയാക്കുന്നതും സമിതിയുടെ ഉത്തരവാദിത്തമാണെന്ന ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
നേരത്തെ അയോധ്യയില്‍ മുസ്ലിം പള്ളി നിര്‍മിക്കാനാവശ്യമായ ഭൂമി നിര്‍ദേശിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. സുപ്രിംകോടതി വിധിയില്‍ സുന്നി വഖഫ് ബോര്‍ഡിന് പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി കൊടുക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് അനുബന്ധമായാണ് നടപടി.

അഞ്ച് സ്ഥലങ്ങളാണ് സര്‍ക്കാര്‍ പള്ളി നിര്‍മാണത്തിനായി കണ്ടെത്തിയിട്ടുള്ളത്. കണ്ടെത്തിയ സ്ഥലങ്ങള്‍ ‘പഞ്ചോക്‌സി പരിക്രമ’ത്തിന് വെളിയിലാണ്. ക്ഷേത്രത്തിന് ചുറ്റും 15 കിലോമീറ്റര്‍ ചുറ്റളവില്‍ പരിശുദ്ധമായി കരുതുന്ന സ്ഥലമാണ് ‘പഞ്ചോക്‌സി പരിക്രമ’.

മിര്‍സാപൂര്‍, ഷംഷുദ്ദീന്‍പൂര്‍, ചന്ദ്പൂര്‍ എന്നിവിടങ്ങളിലെ അഞ്ച് സ്ഥലങ്ങളാണ് സര്‍ക്കാര്‍ നിര്‍ദിഷ്ട പള്ളി നിര്‍മാണത്തിനായി നിര്‍ദേശിച്ചിട്ടുള്ളത്. ട്രസ്റ്റ് രൂപീകരിച്ച് കഴിഞ്ഞാല്‍ സര്‍ക്കാര്‍ ഈ പ്ലോട്ടുകളില്‍ ഒന്ന് ബോര്‍ഡിന് കൈമാറും. സുന്നി വഖഫ് ബോര്‍ഡിനാണ് ട്രസ്റ്റ് രൂപികരിക്കാനുള്ള അധികാരം.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653