1470-490

ഇറാനെ പ്രകോപിപ്പിച്ച് അമേരിക്ക

പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ബാഗ്ദാദ്: ഇറാനെ പ്രകോപിപ്പിച്ച് വീണ്ടും അമേരിക്ക. ബാഗ്ദാദില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു മരണം. ഇറാന്‍ രഹസ്യസേനാ വിഭാഗം തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ബാഗ്ദാദ് വിമാനത്താവളത്തിലേക്കുള്ള റോഡില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം നടന്നത്.

പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുള്‍പ്പെട്ട സൈനിക സംഘത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ അമേരിക്ക റോക്കറ്റാക്രമണം നടത്തുകയായിരുന്നു. ആക്രമണം നടത്തിയതായി യുഎസ് സ്ഥിരീകരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790