1470-490

സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേളയ്ക്ക് നാളെ പാലക്കാട് തുടക്കം

പാലക്കാട്: അഖില കേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേള ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിലായി മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനില്‍ നടക്കും. ഉദ്ഘാടനം ജനുവരി മൂന്നിന് വൈകിട്ട് നാലിന് വി.കെ ശ്രീകണ്ഠന്‍ എം.പി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ് അധ്യക്ഷനാവുന്ന പരിപാടിയില്‍ ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ വിശിഷ്ടാതിഥിയായി എത്തും. തുടര്‍ന്ന് കായികമേളയുടെ ലോഗോ ഡിസൈന്‍ ചെയ്ത അനീഷ് പുത്തഞ്ചേരിക്ക് എം.പി ഉപഹാരം സമര്‍പ്പിക്കും.

പരിപാടിയോടനുബന്ധിച്ച് നടക്കുന്ന സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശൈജ നിര്‍വഹിക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്‍ ഡയറക്ടര്‍ കെ എന്‍ ശശികുമാര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ബിനു മോള്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ബിന്ദു സുരേഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് അഡ്വ. പ്രേംകുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, മേള സൂപ്രണ്ടും ജനറല്‍ കണ്‍വീനറുമായ ബിന്ദു ജോണ്‍സണ്‍ എന്നിവര്‍ സംസാരിക്കും.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952