1470-490

സോഷ്യല്‍ സയന്‍സ് ഫെസ്റ്റ് ഉദ്ഘാടനം നാലിന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.

ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഹയര്‍ സെക്കന്‍ഡറി/കോളേജ് വിഭാഗം വിദ്യാര്‍ഥികള്‍ക്കായുളള സോഷ്യല്‍ സയന്‍സ് ഫെസ്റ്റ് നാലിന് രാവിലെ 9.30 ന് ഉദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും.

പാലക്കാട് : ചിറ്റൂര്‍ കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കൊഴിഞ്ഞാമ്പാറ, ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഹയര്‍ സെക്കന്‍ഡറി/കോളേജ് വിഭാഗം വിദ്യാര്‍ഥികള്‍ക്കായുളള സോഷ്യല്‍ സയന്‍സ് ഫെസ്റ്റ് നാലിന് രാവിലെ 9.30 ന് ഉദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാമൂഹ്യശാസ്ത്ര വിഷയങ്ങളുടെ വൈവിധ്യമാര്‍ന്ന ഉപരിപഠന സാധ്യതകളെ സംബന്ധിച്ച് പ്രതിപാദിക്കുന്ന സെമിനാറും ഇന്ത്യക്കകത്തും പുറത്തുമുള്ള സുപ്രധാന സര്‍വ്വകലാശാലകള്‍, കലാലയങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍, ഫോട്ടോകള്‍ എന്നിവയടങ്ങിയ പോസ്റ്ററുകളുടെ പ്രദര്‍ശനവും നടക്കും.  ഫെസ്റ്റിന് പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ അന്നേ ദിവസം രാവിലെ ഒമ്പതിന് കോളേജ് ഒഡിറ്റോറിയത്തില്‍ എത്തണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 223297.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373