1470-490

സ്ലോ ആകുമ്പോഴേയ്ക്കും ഫോണ്‍ മാറ്റേണ്ട കാര്യമില്ല

ഒന്നു താഴെ വീണാല്‍ പൊട്ടുന്ന അവസ്ഥയുണ്ട്. താഴെ വീഴുന്ന സാഹചര്യങ്ങള്‍ നിരവധിയാണ് ഓരോരുത്തര്‍ക്കും. ഇവിടെ സ്‌ക്രീനിനെ സംരക്ഷിക്കാന്‍ സ്‌ക്രീന്‍ ഗാര്‍ഡിടുകയായിരുന്നു വഴി. എന്നാല്‍ സ്‌ക്രീനിന്റെ പൊട്ടിയ ഗ്ലാസ് മാത്രമായി മാറുന്നതിനുള്ള പുതിയ സാഹചര്യവും സര്‍വീസ് രംഗത്തുണ്ട്.

ടെക്‌നിക്കല്‍ ഡെസ്‌ക്: ഫോണൊന്നു ഹാങ്ങായാല്‍ ഉടന്‍ ഫോണ്‍ മാറ്റി വാങ്ങുന്നവരാണ് പലരും. ചിലര്‍ കയ്യില്‍ കാശുള്ളവരാണെങ്കില്‍ മറ്റു ചിലര്‍ തെറ്റിദ്ധാരണ മൂലമാണിങ്ങനെ ചെയ്യുന്നത്. രണ്ടു വര്‍ഷം ഉപയോഗിച്ചാല്‍ ഫോണ്‍ മാറ്റി വാങ്ങുന്നതാണ് നല്ലതെന്നാണ് ചിലരുടെ പ്രചാരണം. എന്നാല്‍ അതില്‍ ഒരു കാര്യവുമില്ലെന്നു പറയുന്നു ടെക്‌നീഷ്യന്‍മാര്‍.

സാധാരണ ഫോണില്‍ നിന്നും അനുദിനം മാറി നാമിന്ന് ഏറ്റവും നൂതനമായ ടെക്‌നോളജിയിലുള്ള ആന്‍ഡ്രോയിഡും ആപ്പിളുമൊക്കെ ഉപയോഗിക്കുന്നവരായി മാറിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണ്‍ ഇന്നൊരു ആഡംബരത്തിന്റെ ഭാഗമല്ല. അത്യാവശ്യങ്ങളിലൊന്നായിരിക്കുന്നു. സ്മാര്‍ട്ട് ഫോണില്ലാത്ത ഒരു ജീവിതം ഇന്ന് ആലോചിക്കാന്‍ പോലും കഴിയില്ല. ഇന്റര്‍നെറ്റ് സുലഭമായതോടെ ഒരു മിനി കംപ്യൂട്ടര്‍ തന്നെയായി മാറിക്കഴിഞ്ഞു സ്മാര്‍ട്ട് ഫോണുകള്‍. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ നിര്‍ണായകമായ പല മാറ്റങ്ങളുമുണ്ടായിട്ടുണ്ട് സ്മാര്‍ട്ട് ഫോണ്‍ രംഗത്ത്. ഉപയോഗിക്കുന്ന ഫോണ്‍ സ്ലോ ആകുകയോ മറ്റോ ചെയ്യുമ്പോഴാണ് പലരും പുതിയതൊരെണ്ണം വാങ്ങുന്നത്. ചെറിയൊരു ന്യൂനപക്ഷത്തിന് ഇതിന്റെ ആവശ്യവുമില്ല. പുതിയ മോഡല്‍ ഇറങ്ങിയാല്‍ മതി. ഇവിടെ പലപ്പോഴും പുതിയ ട്രെന്‍ഡുകള്‍ സാധാരണക്കാരെ ചില സമയങ്ങളില്‍ തെറ്റിദ്ധരിപ്പിക്കാറുമുണ്ട്. ഒരു ഫോണ്‍ ഒരു വര്‍ഷം ഉപയോഗിച്ചാല്‍ പിന്നെ മാറ്റുന്നതാണ് നല്ലതെന്നും സര്‍വിസ് ചെയ്ത് ഉപയോഗിച്ചാല്‍ കാര്യമില്ലെന്നുമുള്ള അന്ധവിശ്വാസം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ പുതിയ മോഡലുകള്‍ പുറത്തിറങ്ങുന്ന അതേ പോലെ സര്‍വീസിങ് രംഗത്തും നൂതന മാറ്റങ്ങളാണുള്ളത്.
ഒരു ഫോണിനെ സംബന്ധിച്ച് ഏറ്റവും പെട്ടെന്നു കേടു പറ്റുന്നത് അതിന്റെ ഡിസ്‌പ്ലേയ്ക്കാണ്. മുഴുവന്‍ ഫോണുകളുടെയും വിലയുടെ പകുതിയോളം വരുന്നുണ്ട് ഡിസ്‌പ്ലേയ്ക്ക്. ഒന്നു താഴെ വീണാല്‍ പൊട്ടുന്ന അവസ്ഥയുണ്ട്. താഴെ വീഴുന്ന സാഹചര്യങ്ങള്‍ നിരവധിയാണ് ഓരോരുത്തര്‍ക്കും. ഇവിടെ സ്‌ക്രീനിനെ സംരക്ഷിക്കാന്‍ സ്‌ക്രീന്‍ ഗാര്‍ഡിടുകയായിരുന്നു വഴി. എന്നാല്‍ സ്‌ക്രീനിന്റെ പൊട്ടിയ ഗ്ലാസ് മാത്രമായി മാറുന്നതിനുള്ള പുതിയ സാഹചര്യവും സര്‍വീസ് രംഗത്തുണ്ട്. ഇതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ സര്‍വീസ് സെന്റുറുകളില്‍ ലഭ്യവുമാണ്. അതുകൊണ്ടു തന്നെ ഡിസ്‌പ്ലേ മാറ്റുന്നതിന്റെ നാലിലൊന്നു ചെലവില്‍ ഫോണ്‍ സര്‍വീസ് ചെയ്തുപയോഗിക്കാന്‍ ഇന്നു സാധിക്കും.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653