1470-490

ഭരണഘടന സംരക്ഷണം; വളാഞ്ചേരി നാളെ തെരുവിലിറങ്ങുന്നു. വൈകുന്നേരം 4 മണി മുതൽ 6 മണി വരെ കടകൾ അടച്ച് വ്യാപാരികളും പ്രതിഷേധത്തിൽ പങ്കാളികളാകും

പൈങ്കണ്ണൂർ ജി.യു.പി സ്കൂൾ പരിസരത്ത് നിന്ന് ജാഥ ആരംഭിക്കും .മുഴുവൻ രാഷ്ട്രിയ ,മത, സാംസ്കാരിക, സാമൂഹ്യ ‘ സംഘടനാ പ്രവർത്തകരും, വിവിധ തൊഴിലാളി സംഘടനാ പ്രവർത്തകരും ജാഥയിൽ അണിചേരും


വളാഞ്ചേരി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു വളാഞ്ചേരി പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ (വെള്ളി) വൈകിട്ട് 4നു പൈങ്കണ്ണൂർ ജി.യു.പി സ്കൂൾ പരിസരത്ത് നിന്ന് ജാഥ ആരംഭിക്കും .മുഴുവൻ രാഷ്ട്രിയ ,മത, സാംസ്കാരിക, സാമൂഹ്യ ‘ സംഘടനാ പ്രവർത്തകരും, വിവിധ തൊഴിലാളി സംഘടനാ പ്രവർത്തകരും ജാഥയിൽ അണിചേരും. വളാഞ്ചേരിയിലെ വ്യാപാരികൾ അന്നേ ദിവസം 4 മണിക്ക് കടകളടച്ച് ജാഥയിൽ പങ്ക് ചേരും.ചെയർമാൻ ടി.എം.പത്മകുമാർ, കൺവീനർ മുനീർ ഹുദവി വിളയിൽ, ബാബു മലയത്ത്,’ സലാം വളാഞ്ചേരി ,എം വേണുഗോപാൽ, പി.പ്രഭാകരൻ, പ്രൊഫ.കെ.ടി.ഹംസ, അസ്ലം പാലാറ, അയൂബ് നഈമി, .ഷാജഹാൻ എന്ന മണി, മെഹ്ബൂബ് തോട്ടത്തിൽ, ഡോ.എൻ.മുഹമ്മദലി പത്ര സമ്മേളനത്തിൽ പങ്കെടുത്തു. 


Comments are closed.

x

COVID-19

India
Confirmed: 33,347,325Deaths: 443,928