1470-490

കേരള നേതാക്കളെ ശശിയാക്കി വീണ്ടും രാഹുല്‍

കഴിഞ്ഞ സമ്മേളനത്തിന് ശേഷം സംരംഭങ്ങള്‍ തുടങ്ങാന്‍ ഇവിടെയെത്തിയ രണ്ട് പ്രവാസികള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നുവെന്നും അവര്‍ക്ക് നീതി ലഭിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഈ കാപട്യത്തിന് കുടപിടിക്കാന്‍ കഴിയാത്തതിനാലാണ് ലോക കേരളസഭ എന്ന പ്രഹസനത്തില്‍ നിന്ന് യുഡിഎഫ് ജനപ്രതിനിധികള്‍ രാജിവച്ചതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസും കേന്ദ്രത്തിലെ കോണ്‍ഗ്രസും തമ്മില്‍ വല്ല വ്യത്യാസവുമുണ്ടോ. ആശയപരമായി എ്ന്നാണ് ഉദ്ദേശിച്ചത്. ഉണ്ടെന്നാണ് ചില കോണ്‍ഗ്രസ് വിരുദ്ധര്‍ പറയുന്നത്. വിരുദ്ധരുടെ കാര്യം വിടുക. കഴിഞ്ഞ കുറച്ചു കാലത്തെ സംഭവങ്ങളെടുത്താല്‍ കാര്യങ്ങളുടെ പോക്ക് അങ്ങനെയാണെന്നു തന്നെയാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നത്. രാഹുലിന്റെ വീക്ഷണവും കേരളത്തിലെ കോണ്‍ഗ്രസ് സിങ്കങ്ങളും തമ്മില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്നതിന് പുതിയ തെളിവ്.
പ്രതിപക്ഷം ബഹിഷ്‌കരിച്ച ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നു. പ്രവാസികളായ കേരളീയരെ ഒരുമിച്ച് ഒരു വേദിയില്‍ കൊണ്ടുവരാനും അവരുടെ സംഭാവനകള്‍ക്ക് വേണ്ട അംഗീകാരം നല്‍കാനും കഴിയുന്ന മികച്ച വേദിയാണ് ലോക കേരളസഭയെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് രാഹുല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രി കത്ത് ട്വീറ്റ് ചെയ്യുകയും രാഹുല്‍ ഗാന്ധിക്ക് നന്ദി പറയുകയും ചെയ്തിരുന്നു.

ജനുവരി ഒന്ന് മുതല്‍ മൂന്ന് വരെ പ്രവാസി കേരളീയരെ അണിനിരത്തിയുള്ള ലോകകേരള സഭയുടെ സമ്മേളനം തിരുവനന്തപുരത്ത് തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ലോകകേരള സഭയുമായി പ്രതിപക്ഷം സഹകരിച്ചിരുന്നു. ലോക കേരളസഭ ധൂര്‍ത്തെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പരിപാടിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്.

കഴിഞ്ഞ സമ്മേളനത്തിന് ശേഷം സംരംഭങ്ങള്‍ തുടങ്ങാന്‍ ഇവിടെയെത്തിയ രണ്ട് പ്രവാസികള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നുവെന്നും അവര്‍ക്ക് നീതി ലഭിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഈ കാപട്യത്തിന് കുടപിടിക്കാന്‍ കഴിയാത്തതിനാലാണ് ലോക കേരളസഭ എന്ന പ്രഹസനത്തില്‍ നിന്ന് യുഡിഎഫ് ജനപ്രതിനിധികള്‍ രാജിവച്ചതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761