1470-490

പ്ലീ ബാര്‍ഗൈനിങ് വിഷയത്തില്‍ സെമിനാര്‍ 2ന്‌

പാലക്കാട്: കോടതികളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ക്രിമിനല്‍ കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാനായി അഭിഭാഷകര്‍ക്കും ന്യായാധിപന്മാര്‍ക്കും പ്രതികള്‍ക്കും പ്ലീ ബാര്‍ഗൈനിങ് വിഷയത്തില്‍ രണ്ടിന് രാവിലെ 10 ന് പാലക്കാട് ജില്ലാ ജയിലില്‍ സെമിനാര്‍ നടത്തും. വലിയ കുറ്റത്തിന് പകരം ചെറിയ കുറ്റം സമ്മതിച്ച് ശിക്ഷ സ്വീകരിക്കാന്‍ പ്രതികള്‍ തയ്യാറാവുകയാണെങ്കില്‍ കേസിലെ കുറ്റാരോപണം ചെയ്യപ്പെട്ട ആള്‍ക്കും കുറ്റത്തിന് ഇരയായ ആള്‍ക്കും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനും നോട്ടീസ് നല്‍കി യോഗം കൂടി ഏവര്‍ക്കും തൃപ്തികരമായി തീര്‍പ്പ് ഉണ്ടാക്കുകയും ഇത് കോടതി അംഗീകരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് പ്ലീ ബാര്‍ഗൈനിങ്.

വധശിക്ഷ, ജീവപര്യന്തം, ഏഴ് വര്‍ഷത്തിന് മുകളില്‍ തടവ് ലഭിക്കുന്ന കേസുകള്‍, സാമൂഹികസാമ്പത്തിക കേസുകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കേസുകള്‍ എന്നിവ പ്ലീ ബാര്‍ഗൈനിങിന്റെ പരിധിയില്‍ വരുന്നതല്ല. നിയമത്തില്‍ പറഞ്ഞ ഏറ്റവും കുറഞ്ഞ ശിക്ഷയുടെ പകുതിയോ മറ്റു കേസുകളില്‍ മുഴുവന്‍ ശിക്ഷയുടെ നാലിലൊരുഭാഗം തീരുമാനിക്കാന്‍ കോടതി അംഗീകാരമുണ്ട്.

സെമിനാറില്‍ വിശ്വാസ് പ്രസിഡന്റും ജില്ലാ കലക്ടറുമായ ഡി ബാലമുരളി അധ്യക്ഷനാകും. കാസര്‍ഗോഡ് ജില്ലാ ജഡ്ജി വി വിജയകുമാര്‍ മുഖ്യാതിഥിയാവും. വിശ്വാസ് സെക്രട്ടറി പി പ്രേംനാഥ്, ജില്ലാ ജയില്‍ സൂപ്രണ്ട് അനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373