1470-490

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യ എം പി ലോങ്ങ് മാർച്ച് ഇന്ന്

തൃശ്ശൂർ:ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക, പuരത്വഭേദഗതി നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്  എം പിമാർ നടത്തുന്ന ലോങ്ങ് മാർച്ച് കേരളത്തിൽ ആദ്യമായി ഇന്ന് ഗുരുവായൂരിൽ നിന്നും ആരംഭിക്കും.
ടി.എൻ പ്രതാപൻ എം പി നയിക്കുന്ന ലോങ്ങ് മാർച്ച് രാവിലെ 9 മണിക്ക് എ.ഐ.സി. സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.  രമ്യ ഹരിദാസ് എം പി, അനിൽ അക്കര എം എൽ എ തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കും.      

കെ പി സി സി ജനറൽ സെക്രട്ടറിമാരായ    ഡോ: ശൂരനാട് രാജശേഖരൻ, വി. ബൽറാം, പത്മജ വേണുഗോപാൽ, എം പി ജാക്സൺ, തേറമ്പിൽ രാമകൃഷ്ണൻ കെ.പി വിശ്വനാഥൻ, ഒ. അബ്ദുൾ റഹിമാൻ കുട്ടി, പി. എ മാധവൻ, ജോസഫ് ചാലിശ്ശേരി, , എം പി വിൻസെന്റ്, ടി വി ചന്ദ്രമോഹനൻ, എം.കെ പോൾസൺ,  ടി യു രാധാകൃഷ്ണൻ, എൻ. കെ. സുധീർ, കോൺഗ്രസ്സ് ബൂത്ത് – മണ്ഡലം – ബ്ലോക്ക് – ജില്ലാ -സംസ്ഥാന നേതാക്കൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ മാർച്ചിൽ മുഴുവൻ സമയവും അണിനിരക്കും.   

 വൈകീട്ട് 7 മണിക്ക് തൃപ്രയാറിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ യു ഡി എഫ് കൺവീനർ ബെന്നിബഹന്നാൻ എംപി, എ.ഐ.സി.സി സെക്രട്ടറി      പി.സി വിഷ്ണുനാഥ് , ഷാഫിപറമ്പിൽ എം എൽ എ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.      

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884