1470-490

ഇന്നലെയും അതിര്‍ത്തിയില്‍ പാക് പ്രകോപനം

ബുധനാഴ്ച രാത്രി നടന്ന ഷെല്ലാക്രമണത്തിന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു

ന്യൂഡെല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം മോര്‍ട്ടാര്‍ ഷെല്ലാക്രമണം നടത്തിയതായി പ്രതിരോധ വക്താവ്. ബുധനാഴ്ച രാത്രി നടന്ന ഷെല്ലാക്രമണത്തിന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.

പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലെ നിയന്ത്രണ രേഖയില്‍ ബുധനാഴ്ച ഒമ്പതു മണിക്കാണ് ആക്രമണം തുട്ങ്ങിയത്. ചെറിയ ആയുധങ്ങള്‍  ഉപയോഗിച്ച് ഷെല്ലാക്രമണം നടത്തിയാണ് പാകിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാത്ത വെടിനിര്‍ത്തല്‍ നിയമലംഘനം നടത്തിയതെന്ന് വക്താവ് പറഞ്ഞു. 23.30യോടെ വെടിവയ്പ്പ് നിര്‍ത്തി.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653