1470-490

മേലൂര്‍ ഇനി പ്ലാസ്റ്റിക് മുക്തം

ചാലക്കുടി. മേലൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങള്‍ ജനുവരി പത്ത് മുതല്‍ പ്ലാസ്റ്റികിന് വിട. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോളിലേക്ക് ജനവുരി പത്ത് മുതല്‍ ഇവിടെ നിന്നും  എല്ലാം പ്ലാസ്റ്റിക് ഒഴിവാക്കുവാനുള്ള ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ ആരോഗ്യ കേന്ദ്രത്തിന്റേയും മറ്റും നേതൃത്വത്തില്‍ നടത്തി വരുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയും, പഞ്ചായ്ത്തിന്റേയും നേതൃത്വത്തില്‍ പരിശോധന നടത്തി. പ്ലാസ്റ്റിക് ഒഴിവാക്കി കൊണ്ട് ജനവരി പത്ത മുതല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കുവാന്‍ സഹകരിക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതരോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് പി. പി. ബാബു,  പ്രാഥമികാരാഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍മാരായ വൈ. കെ. ഷിബു, കെ. എം. മഞ്ചേഷ്, വാര്‍ഡ് മെമ്പര്‍ എം. ടി. ഡേവീസ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാരായ സീനത്ത് എ. എം, രജനി എം.കെ,മായ ദേവി,  പി. പ്രിയ, സുനീറ എന്നിവര്‍ നേതൃത്വം നല്‍കി. ഓഫീസുകളില്‍ ഹരിത പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടുള്ള പരിശോധന ഈ ദിവസങ്ങളില്‍ നടക്കുന്നതാണ്.
ചാലക്കുടി.തങ്ങളെ വിട്ട് പിരിഞ്ഞ സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കുവാന്‍ മിമിക്രി കലാകാരന്‍മാര്‍ ഒത്ത് കൂടി. മലയാളികളുടെ സ്വന്ത്ം കലാഭവ്ന്‍ മണിയുടെ നാല്‍പ്പത്തിയൊന്‍പാതം പിറന്നാള്‍ ദിനത്തില്‍ മണി അനുസ്മരണവും, മിമിക്ര കലാകാരന്‍ സുരേഷ് കൊരട്ടിയുടെ കുടുംബ സഹായ നിധി ശേഖരണവും ചാലക്കുടി തരംഗിന്റെ നേതൃത്വത്തില്‍ കൊരട്ടിയില്‍ വെച്ച് നടത്തി. ഭാര്യയും, വിദ്യാര്‍ത്ഥികളായ മൂന്ന് കുട്ടികളുമടങ്ങുന്ന സുരേഷിന്റെ കുടുംബത്തിന് തങ്ങളാല്‍ കഴിയുന്ന സഹായമെത്തിക്കുവാനാണ് മിമിക്ര കലാകാരന്‍മാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച് പണം കണ്ടെത്തുവാന്‍ ശ്രമിച്ചത്. പരിപാടി കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിിഡന്റ് കുമാരി ബാലന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തരംഗ് പ്രസിഡന്റ് കലാഭവന്‍ ജയന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ. ആര്‍. സുമേഷ്. പഞ്ചായത്തംഗങ്ങളായ ജോബി മാനുവല്‍. ജയരാജ് ആറ്റപ്പാടം, സുരേഷ് പ്രണവം എന്നിവര്‍ സംസാരിച്ചു. കലാഭവന്‍ മണിയുടെ നാല്‍പ്പത്തിയൊമ്പതാം ജന്മദിനമായിരുന്നു. ഗാനമേള, മിമിക്‌സ്, നാട്ടന്‍ പാട്ടുകള്‍ തുടങ്ങിയവ അരങ്ങേറി. വിവിധ ചെറുതും വലുതുമായ നിരവധി മിമിക്രി കലാകാരന്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 39,257,080Deaths: 489,428