1470-490

പിണറായിയായി മമ്മുട്ടി

ഫിലിം ഡെസ്‌ക്: പിണറായി വിജയനെ വില്ലനാക്കി അവതരിപ്പിക്കുന്ന നിരവധി സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പോലുള്ള സിനിമകള്‍ പക്ഷേ സിപിഎമ്മിന്റെ കടുത്ത പ്രതിരോധത്തിനു മുന്നില്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നു വന്ന ഒന്നു രണ്ടു ചിത്രങ്ങളൊന്നും ശ്രദ്ധേയമായിരുന്നില്ല. എന്നാല്‍ പുതിയ ചിത്രത്തില്‍ പിണറായി വിജയനായി മമ്മുട്ടിയാണ് അഭിനയിക്കുന്നത്. വണ്‍ എന്ന പേരു തന്നെ പിണറായിയെ സൂചിപ്പിക്കുന്നതാണ്. ഏകാധിപതി എന്ന അര്‍ത്ഥമാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സിനിമയിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍് പുറത്ത് വന്നു. കടക്കല്‍ ചന്ദ്രന്‍ എന്ന പേരുള്ള മുഖ്യമന്ത്രിയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു രാഷ്ട്രീയക്കാരന്റെ ലുക്കില്‍ വെള്ള നിറമുള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.

സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംയുക്ത മേനോന്‍, ഗായത്രി അരുണ്‍ എന്നിവരാണ് നായികമാരായിട്ടെത്തുന്നത്. ജോജു ജോര്‍ജ്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, രഞ്ജി പണിക്കര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശങ്കര്‍ രമാകൃഷ്ണന്‍, ശ്രീനിവാസന്‍, മാമുക്കോയ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, ശ്യാമപ്രസാദ്, തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലുള്ളത്. നരസിംഹത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടിയ്ക്ക് കൊടുത്ത വാക്ക്! മോഹന്‍ലാല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന വണ്‍ കേരള മുഖ്യമന്ത്രിയുടെ കഥയാണ് പറയുന്നതെന്നാണ് സൂചന. ബോബിസഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ തയ്യാറാക്കിയത്. ഗോപി സുന്ദറാണ് സംഗീതം. തിരുവനന്തപുരത്ത് നിന്നുമായിരിക്കും സിനിമയുടെ പ്രധാന ഷൂട്ടിങ്. നേരത്തെ പുറത്ത് വന്ന ഫസ്റ്റ് ലുക്കില്‍ മമ്മൂട്ടിയുടെ മുഖം വ്യക്തമായിരുന്നില്ല.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530