1470-490

കുമ്മൻതൊടുപാലത്തിന് 6.90 കോടിയുടെ ഭരണാനുമതി

വേലായുധൻ പി മൂന്നിയൂർ 
തേഞ്ഞിപ്പലം: പെരുവള്ളൂർ ,മൂന്നിയൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടിക്കൽ -കരുവാങ്കല്ല് റോഡിലെ  കുമ്മൻതൊടുപാലം നിർമാണത്തിന്   6.90 കോടിയുടെ ഭരണാനുമതി ലഭിച്ചതായി പി.അബ്ദുൽ ഹമീദ് എം എൽ എ അറിയിച്ചു.  പ്രവൃത്തിയുടെ  സാങ്കേതികാനുമതിയും  ടെണ്ടർ നടപടിയും ഉടൻ പൂർത്തീകരിക്കാൻ പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സികുട്ടീവ് എഞ്ചിനിയർക്ക് നിർദേശം നൽകി.  .മൂന്നിയൂർ, പെരുവള്ളൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും ദേശീയ പാത 66 ൽ നിന്നും കരിപ്പൂർ എയർപോർട്ടിലേക്കുള്ള പ്രധാന പാതയായ പടിക്കൽ – കരുവാങ്കല്ല് റോഡിലെ പാലമാണ് കുമ്മൻതൊടുപാലം.2013-14 ബഡ്ജറ്റിൽ ഫണ്ട് വകയിരുത്തി റോഡ് ബിഎം ബിസി ചെയ്ത് നവീകരിച്ചെങ്കിലും പാലം പുനരുദ്ധരിച്ചിരുന്നില്ല.എന്നാൽ പാലത്തിന് വീതി കുറവായതിനാലും കാലപ്പഴക്കമുള്ളതിനാലും ഏറെ അപകടങ്ങൾ പതിവായിരുന്നു.ഇതേ തുടർന്ന് 2017ൽ പാലം പുനരുദ്ധരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടി കാണിച്ച് പി.അബ്ദുൽ ഹമീദ് എം എൽ എ നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും  യുദ്ധകാലാടിസ്ഥാനത്തിൽ പാലം നിർമാണം നടത്താനുള്ള നടപടി സർക്കാർ സീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നു.ഇതേ തുടർന്ന് എം എൽ എ യുടെ ആവശ്യപ്രകാരം 2019-20 വർഷത്തെ ബഡ്ജറ്റിൽ ഒരു കോടി രൂപ പാലങ്ങൾക്ക് വേണ്ടി നേരത്തെ  വകയിരുത്തിയിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952