1470-490

കൊയപ്പ ഫുട്ബോൾ ടൂർണമന്റിന് ജനുവരി 10ന് വിസിൽ മുഴങ്ങും.

അനുഭവസമ്പത്ത് കൈ മുതലായ മെഡിഗാർഡ് അരീക്കോടും കളിക്കളത്തിൽ വിസ്മയം തീർക്കുന്ന ഫിറ്റ് വെൽ കോഴിക്കോടും തമ്മിലാണ് മത്സരം. 

ബാലുശേരി: മുപ്പത്തി ഏഴാമത് കൊയപ്പ ഫുട്ബോൾ ടൂർണമന്റിന് ഈ മാസം പത്തിന് വിസിൽ മുഴങ്ങും. അനുഭവസമ്പത്ത് കൈ മുതലായ മെഡിഗാർഡ് അരീക്കോടും കളിക്കളത്തിൽ വിസ്മയം തീർക്കുന്ന ഫിറ്റ് വെൽ കോഴിക്കോടും തമ്മിലാണ് മത്സരം. ജനപങ്കാളിത്തം കൊണ്ടും സംഘടന മികവുകൊണ്ടും കേരളത്തിലെ പ്രമുഖ സെവൻസ് ടൂർണമെൻറുകളിലിടം നേടിയ കൊയപ്പ അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റിന് കൊടുവള്ളി മുൻസിപ്പൽ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച തിരി തെളിയും. 1973 ൽ ഫുട്ബോൾ സ്നേഹിയായിരുന്ന കൊയപ്പ അഹമ്മദ് കുഞ്ഞിയുടെ സ്മരണയിലാണ് ഫുട്ബോൾ ടൂർണ മന്റ്.കേരളത്തിലെ പ്രമുഖ 24 ഫുട്ബോൾ ക്ലബുകൾ ബൂട്ടണിയുന്ന മത്സരത്തിൽ രണ്ടിലധികം വിദേശ താരങ്ങൾ ജഴ്സി അണിയും.കൊടുവള്ളി ലൈറ്റ നിങ്സ്പോർട്സ് ക്ലബ്ബാണ് ടൂർണമന്റിന്റെ സംഘാടകർ.

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385