1470-490

ഐ ഫോണുകളും റിപ്പയര്‍ ചെയ്യാം

ടെക്‌നിക്കല്‍ ഡെസ്‌ക്; ഐ ഫോണുകള്‍ റിപ്പയര്‍ ചെയ്യാന്‍ സാധിക്കില്ല എന്ന പ്രചാരണമുണ്ടായിരുന്നു നാട്ടില്‍. ഈ ധാരണ പാടെ മാറി മറിഞ്ഞു കഴിഞ്ഞു. ഇന്ന് ഏറ്റവും കൂടുതല്‍ സര്‍വീസിങ് സാധ്യതയുള്ളത് ഐഫോണുകളിലാണ്. മുന്‍കാലങ്ങളില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായിരുന്നു സര്‍വീസിങ് സാധ്യത കൂടുതല്‍. ഐ ഫോണ്‍ സര്‍വിസിങ് രംഗത്ത് നിരവധി നൂതന ടൂളുകള്‍ ഇന്നു മാര്‍ക്കറ്റില്‍ ലഭ്യമാണ്. അതുകൊണ്ടു തന്നെ റിപ്പയറിങിന് അതിന്റേതായ ക്വാളിയുമുണ്ടാകും. ഐ ഫോണിന്റെ മെമ്മറി സ്‌റ്റോറേജ് വര്‍ധിപ്പിക്കുന്നതിനും ഇന്നു സാധിക്കും. ഐ ഫോണ്‍ 6 ജി മുതലുള്ള ഫോണുകളുടെ മെമ്മറി ചിപ്പ് മാറ്റി വയ്ക്കുകയാണ് ഇതിനായി ചെയ്യുന്നത്.
ഒരു ഫോണ്‍ മാറ്റണമെന്നുണ്ടെങ്കില്‍ അതിന് ടെക്‌നീഷ്യന്റെ നിര്‍ദേശം മാത്രം സ്വീകരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ഫോണ്‍ സ്ലോ ആവുന്ന അവസ്ഥ എല്ലാവര്‍ക്കുമുണ്ട്. ഇതുമായി ചെന്നാല്‍ ഫോണ്‍ മാറ്റാനാണ് പലരും പറയുക. എന്നാല്‍ ഒന്നു റീസെറ്റ് ചെയ്താല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് സര്‍വിസ് രംഗത്തെ വിദഗദര്‍ പറയുന്നത്. ഒരു നല്ല ടെക്‌നീഷ്യന്റെ സഹായമുണ്ടെങ്കില്‍ ഏതു ഫോണും 5,6 വര്‍ഷം വരെ ഉപയോഗിക്കാന്‍ സാധിക്കും. മുന്‍പ് സ്മാര്‍ട് ഫോണുകളില്‍ ആന്‍ഡ്രോയ്ഡിനും ഐ ഫോണിനുമെല്ലാം റിപ്പയറിങ് സാധ്യത വളരെ കുറവായിരുന്നു. ആ അവസ്ഥയെല്ലാം പാടെ മാറിക്കഴിഞ്ഞു. ഇന്ന് എല്ലാ ഫോണുകളുടെയും ഏതു പ്രശ്‌നങ്ങളും ചുരുങ്ങിയ ചെലവില്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളുണ്ടെന്നതാണ് പുതിയ കാലത്തെ സ്മാര്‍ട്ട് ഫോണ്‍ സര്‍വീസിങ് രംഗത്തെ വിശേഷം.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761