1470-490

പൗരത്വം:കോണ്‍ഗ്രസ് നിലപാട് വ്യക്തം

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ എതിര്‍പ്രമേയ അവതരണം നടത്തില്ല. കേരള മാതൃകയില്‍ പ്രമേയം അവതരിപ്പിക്കില്ലെന്ന് മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ വ്യക്തമാക്കി.

മുംബൈ: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ എതിര്‍പ്രമേയ അവതരണം നടത്തില്ല. കേരള മാതൃകയില്‍ പ്രമേയം അവതരിപ്പിക്കില്ലെന്ന് മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലും പൗരത്വ ഭേദഗതിക്ക് എതിരായി പ്രമേയം അവതരിപ്പിക്കില്ല.

കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയത്. നിയമ ഭേദഗതി റദ്ദാക്കണമെന്ന ഉള്ളടക്കമുള്ള പ്രമേയം ഭരണ പ്രതിപക്ഷാംഗങ്ങള്‍ ഒരേസ്വരത്തില്‍ അനുകൂലിച്ചു. മറ്റ് സംസ്ഥാന ജനപ്രതിനിധി സഭകള്‍ക്ക് മാതൃകയായ നടപടിയാണിതെന്ന് സ്പീക്കര്‍ പി രാമകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന വിഷയത്തില്‍ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് കേന്ദ്രസര്‍ക്കാര്‍ തള്ളി. നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളെ അറിയിക്കും.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ പരസ്യമായി ആശങ്കകള്‍ ഉന്നയിച്ചിരുന്നു. പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കുന്നതിന്റെ മുന്നോടിയായാണ് നടപടി എന്നതടക്കമായിരുന്നു വിമര്‍ശനം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധമില്ലെന്ന നിലപാട് സ്വീകരിച്ചു, പക്ഷെ സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടില്‍ മാറ്റം ഉണ്ടായില്ല.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653