1470-490

ചേലക്കരയിൽ റി ബില്‍ഡ്കേരള – മണ്ണ് സംരക്ഷണ പ്രവര്‍ത്തികള്‍ക്ക് 74.98 ലക്ഷം

മണ്ണു സംരക്ഷണ വകുപ്പ് ജില്ലാഓഫീസര്‍ക്കാണ് നിര്‍മ്മാണ ചുമതല  നല്‍കിയിട്ടുള്ളത്‌. കഴിഞ്ഞപ്രളയത്തില്‍ ഇവിടങ്ങളില്‍ മണ്ണിടിച്ചിലില്‍ ഉണ്ടായ  നാശനഷ്ടങ്ങള്‍ പുനര്‍നിര്‍മ്മിക്കുവാനാണ് തുക അനുവദിച്ചത് .

പഴയന്നൂർ:ചേലക്കര നിയോജക  മണ്ഡലത്തിലെ  പഴയന്നൂര്‍ ഹയര്‍സെക്കന്‍ഡറി  സ്കൂളില്‍  റി ടെയിന്‍ വാള്‍  നിര്‍മ്മാണം 10  ലക്ഷം രൂപ, ചേലക്കര പഞ്ചായത്തിലെ പൊട്ടന്‍ചിറ-തെണ്ടന്‍കാവ്‌ തോട്  സംരക്ഷണഭിത്തി കെട്ടി സംരക്ഷണം 59.98 ലക്ഷം രൂപ, പഴയന്നൂര്‍ പഞ്ചായത്തിലെ പൊറ്റ വാട്ടര്‍ഷെഡ്‌- നീലിചിറ തോട് നവീകരണം 5 ലക്ഷം രൂപ, എന്നി പ്രവര്‍ത്തികള്‍ റി ബില്‍ഡ്കേരളപദ്ധതിയില്‍ ഉള്‍പ്പെടുത്തി  തുക അനുവദിച്ച്  ഭരണാനുമതി  ലഭിച്ചതാതായി യു.ആര്‍. പ്രദീപ്‌ എം.എല്‍.എ അറിയിച്ചു. മണ്ണു സംരക്ഷണ വകുപ്പ് ജില്ലാഓഫീസര്‍ക്കാണ് നിര്‍മ്മാണ ചുമതല  നല്‍കിയിട്ടുള്ളത്‌. കഴിഞ്ഞപ്രളയത്തില്‍ ഇവിടങ്ങളില്‍ മണ്ണിടിച്ചിലില്‍ ഉണ്ടായ  നാശനഷ്ടങ്ങള്‍ പുനര്‍നിര്‍മ്മിക്കുവാനാണ് തുക അനുവദിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 31,440,951Deaths: 421,382