1470-490

കാലിക്കറ്റ് :116 സ്ഥിരംഅധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വേലായുധൻ പി മൂന്നിയൂർ 
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഏറെ നാളായി ഒഴിഞ്ഞുകിടക്കുകയായിരുന്ന അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 30-ന് ചേര്‍ന്ന സിണ്ടിക്കേറ്റാണ് അപേക്ഷ ക്ഷണിക്കാന്‍ തീരുമാനമെടുത്തത്. വിവിധ പഠനവകുപ്പുകളില്‍ ഒഴിവുകളുണ്ട്. 24 പ്രൊഫസര്‍, 29 അസോസിയേറ്റ് പ്രൊഫസര്‍, 63 അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി അഞ്ച്. അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് 55% മാര്‍ക്കോടെയുള്ള പി.ജിയും നെറ്റും വേണം. അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നിവക്ക് പി.എച്ച്.ഡിയും അധ്യാപന/ഗവേഷണ പരിചയവും വേണം. അപേക്ഷാ ഫീസ് അസിസ്റ്റന്റ് പ്രൊഫസര്‍ 2,000 രൂപ. അസോസിയേറ്റ് പ്രൊഫസര്‍ 2,500 രൂപ, പ്രൊഫസര്‍ 3,000 രൂപ. എസ്.സി/എസ്.ടി അപേക്ഷകര്‍ക്ക് യഥാക്രമം 200, 250, 300 രൂപ. വിശദവിവരങ്ങള്‍ www.uoc.ac.in വെബ്‌സൈറ്റില്‍. അപേക്ഷിക്കാനുള്ള ലിങ്ക് ജനുവരി ആറ് മുതല്‍ ലഭ്യമാവും.  

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838