1470-490

കലികറ്റ് യൂണിവേഴ്‌സ്റ്റിയുടെ നിഷ്‌ക്രിയത്വം വീണ്ടും

വേലായുധൻ പി മൂന്നിയൂർ 


തേഞ്ഞിപ്പലം: പരീക്ഷകൾ  അടുത്തെത്തിയിട്ടും കാലിക്കറ്റ് സർവ്വകലാശാല വിദൂര വിഭാഗം വിദ്യാർത്ഥികൾക്ക് സ്റ്റഡിമെറ്റീരിയലും കോൺ ടാക്റ്റ് ക്ലാസുകളും ലഭിച്ചില്ലെന്ന് ആക്ഷേപമുയർന്നു.  കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ നിന്നും  പo  ന  സാമഗ്രികളും കോണ്ടാക്റ്റ് ക്ലാസുകളും യഥാസമയം ലഭിക്കാതെ ആയിരക്കണക്കിന്  വിദ്യാർഥികളാണ്  ദുരിതത്തിലായിരിക്കുന്നത്. ഈ മാസം ഇരുപത്തിമൂന്ന് മുതൽ ഒന്നാം സെമസ്റ്റർ ഡിഗ്രി പരീക്ഷ തുടങ്ങാനിരിക്കെയാണ് സ്റ്റഡി മെറ്റീരിയലുകളുംമില്ലാതെ   വിദ്യാർത്ഥികളോട് പരീക്ഷ എഴുതാൻ സർവകലാശാല അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത് . ബിഎ, ബിഎസ് സി, ബികോം, ബി ബി എ ഉൾപ്പെടെയുള്ള വിവിധ ഡിഗ്രികളുടെ രജിസ്ട്രേഷന് വേണ്ടി മൂവായിരത്തിലധികം രൂപ ഫീസടച്ചവരോടാണ് ഈ അവഗണന .  .കോഴിക്കോട് മീഞ്ചന്ത ആട്സ് ആന്റ് സയൻസ് കോളജ് ഉൾപ്പെടെ വിവിധ സെന്ററുകളിൽ കോണ്ടാക്റ്റ ക്ലാസുകൾക്ക് പോയവരോട് ക്ലാസുകൾ ഇല്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം തിരിച്ചയച്ചിരുന്നു അതിലേറെ  കൗതുകമായിട്ടുള്ളത് .പുസ്തകമില്ലാത്തതിനാൽ ക്ലാസുകൾ എടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ സെൻററുകളിലെ അധ്യാപകർ. വാഴ്സിറ്റി പ്രസ്സിൽ പുസ്തകങ്ങൾ യഥാസമയം  അച്ചടിക്കാൻ നൽകാത്തതിതാലാണ് സ്റ്റഡി മെറ്റീരിയലുകൾ വിതരണത്തിന്  കഴിയാത്തതെന്ന് അധികൃതരുടെ നിലപാട് . എന്നാൽ പ്രസ്സിനെ കുറ്റപ്പെടുത്തി സഹകരണ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രസ്സിന് സ്റ്റഡി മെറ്റീരിയലുകൾ അച്ചടിക്കുന്ന ചുമതല കൈമാറാനാണ് നീക്കം. അതെ സമയം പരീക്ഷ തിയ്യതി സർവ്വകലാശാല പ്രഖ്യാപിച്ചെങ്കിലും ഇതുവരെ  വാഴ്സിറ്റി സൈറ്റിൽ പോലും സ്റ്റഡീമെറ്റീരിയലുകൾ അപ് ലോഡ് ചെയ്തിട്ടില്ല. അര ലക്ഷത്തിലധികമാളുകളാണ് ഡിഗ്രി ഒന്നാം സെമസ്റ്റർ പരീക്ഷ വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുഴുവൻ പുസ്തകങ്ങളുമില്ലാതെ ഇവർ എങ്ങനെയാണ് പരീക്ഷക്ക് ഉത്തരമെഴുതുകയെന്ന ചോദ്യത്തിന്  വിദ്യാർത്ഥികളുടെ ആക്ഷേപത്തിന് സർവ്വകലാശാല അധികൃതർക്ക് മറുപടിയില്ല .

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790