1470-490

ബാലുശ്ശേരി സബ് ട്രഷറിയിൽ കസ്റ്റമേഴ്സ് ലോഞ്ച് തുറന്നു

ബാലുശ്ശേരി: ഇടപാടുകാർക്കും പെൻഷൻകാർക്കും എല്ലാ സൗകര്യങ്ങളുമൊരുക്കി ബാലുശ്ശേരി സബ്ബ് ട്രഷറിയിൽ കസ്റ്റമേഴ്സ് ലോഞ്ച് തുറന്നു. മുതിർന്ന പൗരൻമാർ, ഭിന്നശേഷി ക്കാർ, എന്നിവർക്ക് മുൻഗണന നല്കി കൊണ്ട് തയ്യാറാക്കിയകസ്റ്റമേഴ്സ് ലോഞ്ചിന്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് നിർവ്വഹിച്ചു. സബ്ട്രഷറി അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറി ഓഫീസർ എ.പി.എം.അബ്ദുൾ ഖാദർ മുഖ്യാതിഥിയായിരുന്നു.മുതിർന്ന പെൻഷനറും സ്വാതന്ത്ര്യ സമര സേനാനിയുമായ ദാമോദരൻ മാസ്റ്ററെയും ട്രഷറി ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു.എൻ.പി.ബാബു, റീജ കണ്ടോത്ത് കുഴിയിൽ, പി.ഫൈസൽ, മുഹമ്മദ് മുഹ്സിൻ, എ.കെ.രാധാ ഷ്ണൻ നായർ, വി.കെ.സുകുമാരൻ മാസ്റ്റർ, നരേന്ദ്രബാബു മാസ്റ്റർ, എന്നിവർ സംസാരിച്ചു. ട്രഷറി ഓഫീസർ കെ.ശിവദാസൻ സ്വാഗതവും, ടി.എൻ.ഗണേശ് നന്ദിയും പറഞ്ഞു.  അഞ്ച് കൗണ്ടറുകളെ ബന്ധിപ്പിച്ചു കൊണ്ട് ടോക്കൺ ഡിസ്പ്ല കസ്റ്റമേഴ്സ് ലോഞ്ചിൽ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വാട്ടർ പ്യൂരിഫെർ, ടി.വി, , ട്രഷറി സേവനങ്ങളെ കുറിച്ചുള്ള പ്രക്ഷേപണം എന്നിവയും ഒരുക്കിയിട്ടുണ്ട്. മാസത്തിലെ ലൊരു ദിവസം ഇവിടെ നിന്നും പെൻഷൻ വാങ്ങുന്ന ഡോക്ടർമാരുടെയും സർവ്വീസിലുള്ള ഡോക്ടർമാരുടെയും സേവനം ഉപയോഗപ്പെടുത്തി സൗജന്യ വൈദ്യ പരിശോധനയും ബോധവൽക്കരണ ക്ലാസുകളും ലഭ്യമാക്കും. ട്രഷറി ഇടപാടുകാർക്ക് റിയിൽ നേരിട്ട് വരാതെ വാട്ട്സ് ആപ്പിലൂടെ സേവനവും സംശയ നിവാരണവും നടത്ത്താനുള്ള സൗകര്യവും കസ്റ്റമേഴ്സ് ലോഞ്ചിൽ തയ്യാറാക്കിയിട്ടുണ്ട്.Photo: ബാലുശ്ശേരി സബ്‌ ട്രഷറിയിൽ ആരംഭിച്ച കസ്റ്റമേഴ്സ് ലോഞ്ചിന്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് നിർവഹിക്കുന്നു. 

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952