1470-490

അട്ടപ്പാടി കര്‍ഷക പദ്ധതിക്ക് കലക്റ്ററുടെ ഉടക്ക്; എച്ച്ആര്‍ഡിഎക്‌സ് നിയമ നടപടിക്ക്‌

പാലക്കാട്: എച്ച്. ആര്‍.ഡി. എസ് ഇന്ത്യ ഭവന രഹിതരായ ആദിവാസികള്‍ക്ക് സൗജന്യമായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുvdv ‘സദ്ഗൃഹ’ പദ്ധതി അ’പ്പാടിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഈ പദ്ധതിയില്‍ 300 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. 1000 വീടുകളാണ് ആദ്യഘട്ടമായി ഇവിടെ നിര്‍മ്മിക്കുതിന് ലക്ഷ്യമിട്ടിട്ടുള്ളത്. ഭവന പദ്ധതിക്ക് പുറമെ മറ്റുപല സേവന പ്രവര്‍ത്തനങ്ങളും നടത്തുന്ന എച്. ആര്‍. ഡി. എസിന് ചുരുങ്ങിയകാലത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെ അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ വലിയ സ്വീകാര്യത ഉണ്ടായിട്ടുണ്ട്. അട്ടപ്പാടിയില്‍ ആദിവാസികളായ കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം യാതൊരു വിധ കൃഷികളും ചെയ്യാതെവര്‍ഷങ്ങളായി തരിശ് കിടക്കുകയാണ്.

സ്വന്തമായി കൃഷി ഭൂമിയുണ്ടായിട്ടും അവിടെ കൃഷി ചെയ്യുതിനുള്ള സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ട്, മുമ്പ് കൃഷികള്‍ നട്ടിരുന്ന ആദിവാസികളുടെ ഭൂമി തരിശുഭൂമിയായി മാറുകയും, ആദിവാസികളായ കര്‍ഷകര്‍ സ്ഥിരവരുമാനം ഇല്ലാതെ ദുരിത ജീവിതം നയിക്കുകയും ചെയ്യുന്ന അവസ്ഥക്ക് ഒരുമാറ്റം ഉണ്ടാക്കുവാനും, അവര്‍ക്ക് കൃഷിയിലൂടെ സ്ഥിരവരുമാനം ഉള്ളവരാക്കി, സാമ്പത്തികമായി ഉയര്‍ത്തിക്കൊണ്ടു വരുവാനും ലക്ഷ്യമിട്ടുകൊണ്ടാണ് എച്. ആര്‍.ഡി. എസ്. ഇന്ത്യ ‘കര്‍ഷക’ എ പേരില്‍ ഔഷധസസ്യകൃഷി പദ്ധതിക്ക് രൂപം കൊടുത്തത്. എന്നാല്‍ ഈ പദ്ധതി പ്രഖ്യാപിച്ചതു മുതല്‍ തന്നെ അട്ടപ്പാടിയിലെ ഐ.റ്റി.ഡി.പി അധികൃതരും, നോഡല്‍ ഓഫീസറായിരു ജറോമിക് ജോര്‍ജ്ജ് ഐ.എ.എസ്. ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും എച്. ആര്‍.ഡി.എസിന്റെ ഈ പദ്ധതിയെ തുടക്കം മുതല്‍ തന്നെ ഇല്ലായ്മ ചെയ്യുതിനുള്ള ഗൂഢശ്രമങ്ങളുമായി മുന്നോട്ടു പോകുകയായിരുന്നു.

പദ്ധതിക്കെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത വാദഗതികളും, ആരോപണങ്ങളും ഉയിച്ച് കലക്ടര്‍ക്ക് ഐ.ടി.ഡി.പി. അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, കലക്ടര്‍ എച്ച്.ആര്‍.ഡി.എസ്. ഭാരവാഹികളുമായി ചര്‍ച്ച നടത്തുകയും, ഈ പദ്ധതിയുടെ പ്രോജക്ട്‌റിപ്പോര്‍ട്ടും, വ്യവസ്ഥകളുടെ കരട് രൂപരേഖയും, ഒരുമാസത്തിനകം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കലക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് ഒരു മാസത്തിനകം തന്നെ കര്‍ഷക’ പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ടും, വ്യവസ്ഥകളുടെ കരട്‌രേഖയും കലക്ടര്‍ക്കും, നോഡല്‍ ഓഫീസറായ സബ് കലക്ടര്‍ക്കും എച്. ആര്‍.ഡി.എസ് നല്‍കി. ആദിവാസികളുടെ ഒരു സെന്റ് ഭൂമിപോലും ഈ പദ്ധതിക്ക് വേണ്ടി എച്. ആര്‍.ഡി.എസ്. പാട്ടത്തിനെടുക്കുന്നില്ല എന്ന് ഞങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ പിന്നീട് കലക്ടര്‍ ഈ പദ്ധതിക്കെതിരെ അടിസ്ഥാന രഹിതവും, തെറ്റിദ്ധരിപ്പിക്കുന്നതുമായ റിപ്പോര്‍ട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാര്‍ഷിക ഉല്‍പ്പാദന കമ്മീഷണര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും, അതിന്റെ അടിസ്ഥാനത്തില്‍ 231218 തീയതിയില്‍, എച്ച്. ആര്‍. ഡി. എസിന് കലക്ടര്‍ അയച്ച കത്തില്‍ ‘കര്‍ഷക’ പദ്ധതിക്ക് അനുമതി നല്‍കാനാവില്ല എന്ന് അറിയിക്കുകയുംചെയ്തു. അട്ടപ്പാടിയില്‍ ആദിവാസി കര്‍ഷകര്‍ക്ക് വേണ്ടി കൃഷി വകുപ്പ് ‘മില്ലറ്റ് ഗ്രാമം’ പദ്ധതി നടപ്പിലാക്കുന്നുണ്ടെും, അതുകൊണ്ട് എന്‍.ജി.ഒ കളുടെ പദ്ധതി ആവശ്യമില്ലെന്നുംകത്തില്‍ പറയുു.

അങ്ങിനെയെങ്കില്‍ കൃഷി വകുപ്പിന്റെ മില്ലറ്റ് ഗ്രാമം പദ്ധതി സമഗ്രവും, സുതാര്യവും, ആദിവാസിക്ഷേമം മുന്‍നിര്‍ത്തിയുള്ളതുമായിരുന്നുവെങ്കെില്‍ അട്ടപ്പാടിയില്‍ ഇപ്പോഴും ആയിരക്കണക്കിന് എക്കര്‍ ആദിവാസി ഭൂമി കൃഷിചെയ്യാതെ തരിശ് കിടക്കുമായിരുന്നില്ലല്ലോ? അഴിമതിക്ക് പേരുകേട്ട ഉദ്യോഗസ്ഥനാണ് ഈ പദ്ധതിക്ക് നേതൃത്വംകൊടുക്കുന്നതെതും ശ്രദ്ധേയമാണ്. ആദിവാസികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം, ഉദ്യോഗസ്ഥന്മാരുടെ അഴിമതിയും, കെടുകാര്യസ്ഥതയും കൊണ്ട് പാതിവഴിയില്‍ തന്നെ അവസാനിക്കുന്ന ചരിത്രമാണ് അട്ടപ്പാടിയിലുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍, അട്ടപ്പാടിയില്‍ ആദിവാസികളുടെ ക്ഷേമത്തിന്, പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്ന് മാത്രം 91 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. മറ്റ് വകുപ്പുകളില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും ലഭിച്ച കോടികള്‍ വേറെ. ഈ കോടിക്കണക്കിന് രൂപ ഉദ്യോഗസ്ഥര്‍ എന്തു ചെയ്തു? അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് വീതം വച്ചെടുക്കുതിന് മാത്രമായി ആദിവാസികളുടെ പേരില്‍ കോടികളുടെ പദ്ധതികളാണ് ഓരോവര്‍ഷവും ആവിഷ്‌ക്കരിക്കുന്നത്.

പക്ഷേ അവഗണനയല്ലാതെ ഒന്നും അട്ടപ്പാടിയില്‍ നടക്കുന്നില്ല. ഇതുവഴി പോകുന്ന കോയമ്പത്തൂര്‍ മണ്ണാര്‍ക്കാട് സ്‌റ്റേറ്റ്‌ഹൈവേ പോലും അതിന് ഉത്തമ ഉദാഹരണമാണ്. സ്വാതന്ത്ര്യലബ്ധിക്ക്‌ശേഷം ഇന്നുവരെ മാറിമാറി ഭരിച്ച എല്ലാ ഗവമെന്റുകളും, അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് മാത്രമുള്ള പദ്ധതികള്‍ക്ക് ചെലവഴിച്ചുന്നു എന്നു പറയുന്ന കോടികള്‍ യഥാവിധി ചെലവഴിച്ചിരുുവെങ്കില്‍, അട്ടപ്പാടി ഇന്ന് കേരളത്തിലെ എാറ്റവും വികസിത മേഖലയാകുമായിരുന്നു. പദ്ധതികള്‍ക്കായി വകയിരുത്തുന്ന കോടികളുടെ ഒരു ശതമാനമെങ്കിലും വേണ്ടവിധം വിനിയോഗിക്കുകയും, അര്‍ഹതയുള്ളവരിലേക്ക് കൃത്യമായി എത്തുകയും ചെയ്തിരുങ്കെില്‍ ആദിവാസികളുടെ ജീവിതം ഇന്നും ദുരിതമയമായി തുടരുമായിരുിന്നല്ല. ഉദ്യോഗസ്ഥരും, ദല്ലാളന്മാരുംചേര്‍ന്ന് നടത്തുന്ന ആദിവാസി ചൂഷണംഇല്ലാതാക്കുവാനാണ് എച്ച്. ആര്‍. ഡി. എസ്. പരിശ്രമിക്കുന്നത്. അതുകൊണ്ട് തെന്നയാണ് കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍, എച്ച്. ആര്‍.ഡി.എസ്സിന്റെ അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ശ്രമിക്കുന്നത്. എച്. ആര്‍. ഡി. എസ്സിന്റെ ‘കര്‍ഷക’ പദ്ധതിക്ക് വിലക്ക് കല്പിക്കുന്ന കലക്ടര്‍ പറയുന്നത് എന്‍.ജി.ഒകള്‍ അട്ടപ്പാടിയില്‍ ഇത്തരം സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതില്ലെും, സര്‍ക്കാര്‍ അത് ചെയ്യുന്നണ്ടെുമാണ്.

അങ്ങിനെയെങ്കില്‍ കഴിഞ്ഞ 22 വര്‍ഷമായി, സുതാര്യമായും, സത്യസന്ധമായും പ്രവര്‍ത്തിക്കുന്ന എച്ച്.ആര്‍.ഡി.എസ്സിനെ വിലക്കുന്ന കലക്ടര്‍ അട്ടപ്പാടിയില്‍ ‘തണല്‍’ എന്ന പേരില്‍ പി.ഇ. ഉഷയുടെ എന്‍.ജി.ഒ നടത്തുന്ന കൃഷി പദ്ധതിയെ എന്തുകൊണ്ട് തടയുന്നില്ല? പട്ടിക വര്‍ഗ്ഗവികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന കൃഷി പദ്ധതിയില്‍ എന്തിനാണ് അവരെ സഹകരിപ്പിക്കുന്നത്? മറ്റൊരു എന്‍.ജി.ഒ. നബാര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതിക്ക് ഇവര്‍ തടസ്സം ഉയിക്കുന്നില്ല. എച്ച്. ആര്‍.ഡി.എസ്. ‘കര്‍ഷക’ പദ്ധതിക്ക് വേണ്ടി ആദിവാസികളുടെ ഒരുസെന്റ് ഭൂമിപോലും പാട്ടത്തിനെടുക്കുില്ല. ഒരു രൂപപോലും ആദിവാസികളില്‍ നിന്ന് ഒരു പദ്ധതിയുടെയും പേരില്‍ വാങ്ങുന്നില്ല. ആദിവാസികളുടെ ഭൂമിയില്‍ അവര്‍ക്ക് കൃഷിചെയ്യുന്നതിനും, ഉല്‍പ്പങ്ങള്‍ വിപണനം ചെയ്യുന്നതിനും സഹായിക്കുക മാത്രമാണ് പദ്ധതി കൊണ്ട് എച്.ആര്‍.ഡി.എസ് ലക്ഷ്യമിട്ടിരുന്നത്

എന്നാല്‍ ആദിവാസി ഭൂമി പാട്ടത്തിനെടുക്കുന്നു എന്ന് വ്യാജറിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കി, അവരെ തെറ്റിദ്ധരിപ്പിച്ചാണ് കലക്ടര്‍ ഈ പദ്ധതിക്ക് അനുമതി നിഷേധിച്ചത്. ഇത് ആദിവാസി ജനവിഭാഗത്തോടുള്ള അവഗണനയും, ഒപ്പം വെല്ലുവിളിയുമായി മാത്രമേ കാണാന്‍ കഴിയൂ. സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് നിയമപരമായി രജിസ്റ്റര്‍ ചെയ്ത്, ഇന്ത്യന്‍ നിയമ വ്യവസ്ഥകള്‍ അനുസരിച്ചും, മാനിച്ചും, വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ മാത്രം പ്രവര്‍ത്തിക്കുന്ന എച്. ആര്‍.ഡി.എസ്സിന്റെ അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിച്ച കലക്ടറുടെ നടപടി തികച്ചും അനുചിതവും, അധികാര ദുര്‍വ്വിനിയോഗവുമാണ്. നിയമ വിധേയമായി മാത്രം പ്രവര്‍ത്തിക്കു എച്. ആര്‍.ഡി.എസ്സ് ഉള്‍പ്പെടെയുള്ള എന്‍.ജി.ഒ കളുടെ പ്രവര്‍ത്തനം വിലക്കുതിന് ഉത്തരവിറക്കിയ ഒറ്റപ്പാലം സബ്കലക്ടറുടെയും, ജില്ലാ കലക്ടറുടെയും നടപടികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുവാനും, ഉദ്യോഗസ്ഥരുടെ അഴിമതിക്കും, ഫണ്ട് ദുര്‍വ്വിനിയോഗത്തിനുമെതിരെശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുവാനും, എച്. ആര്‍.ഡി.എസ് ഇന്ത്യ തീരുമാനിച്ചതായി സെക്രട്ടറി അജി കൃഷ്ണന്‍ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838