1470-490

12 കര്‍മ്മ പരിപാടിയ്ക്ക് റെഡ് സല്യൂട്ട്

പഠനത്തിന് വരുമാനം ഉറപ്പാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട്‌ടൈം ജോലി ഉറപ്പാക്കുന്ന പദ്ധതി ഈ വര്‍ഷം മുതല്‍. പഠിച്ചശേഷം മാത്രം ജോലി എന്ന സംസ്‌കാരം മാറ്റും. യുവാക്കളുടെ നേതൃപാടവം വര്‍ധിപ്പിക്കാന്‍ യൂത്ത് ലീഡര്‍ഷിപ് അക്കാദമി സ്ഥാപിക്കും. 3000 ആളുകള്‍ക്ക് ഒരു ശുചിമുറി എന്ന നിലയില്‍ സംസ്ഥാനമാകെ 12,000 ശുചിമുറി നിര്‍മിക്കും.

തിരുവനന്തപുരം: 2020ല്‍ ഇടതുസര്‍ക്കാര്‍ പങ്കു വച്ച ആശയങ്ങള്‍ പ്രതീക്ഷാജനകം. ദിശാബോധമുള്ള ഒരു സര്‍ക്കാരെന്നു തെളിയിക്കുന്ന പ്രഖ്യാപനങ്ങളാണ് ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എല്ലാം സമയബന്ധിതമായി നടന്നാല്‍ ഏറെ മാറ്റങ്ങളുണ്ടാക്കുന്നതാണ് കര്‍മ്മപരിപാടികള്‍.
സംസ്ഥാനമാകെ 37 കോടി വൃക്ഷത്തൈ നടും. മൂന്നുവര്‍ഷത്തില്‍ കേരളത്തിന്റെ വനവിസ്തൃതി 823 ചതുരശ്ര കിലോമീറ്റര്‍ വര്‍ധിപ്പിച്ചു. തെരുവ് വിളക്കുകളെല്ലാം എല്‍ഇഡി ആക്കും. ഇതിലൂടെ വൈദ്യുതി ലാഭിക്കാം. എല്‍ഇഡി ഉപയോഗം വ്യാപിപ്പിക്കും.അഞ്ചു മാസത്തിനുള്ളില്‍ സംസ്ഥാനത്തെ റോഡുകള്‍ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കും. ബാക്കിയായാല്‍ ഡിസംബറോടെ നന്നാക്കും. യാത്ര ചെയ്യുന്നവര്‍ക്കായി വഴിയോര വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കും. വിപുലമായ വ്യവസായ സംരക്ഷണസേന രൂപീകരിക്കും. സിഐഎസ്എഫിന് തുല്യമായ പരിശീലനം നല്‍കുംയാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് മികച്ച പാര്‍പ്പിടസൗകര്യം എല്ലാ പ്രധാന പട്ടണങ്ങളിലും ഒരുക്കും. പ്രഭാത ഭക്ഷണമടക്കം ഇവിടെ കിട്ടും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാണ് ചുമതല. ഒറ്റയ്‌ക്കോ കുഞ്ഞുമായോ എത്തുന്ന സ്ത്രീകള്‍ക്ക് ഗുണകരമാകും.

പൊതുജന പരാതി പരിഹരിക്കാന്‍ കലക്ടര്‍മാര്‍ താലൂക്ക് അദാലത്ത് നടത്തും. മുഴുവന്‍ പരാതികളും ഈ വര്‍ഷം തീര്‍പ്പാക്കും.

പഠനത്തിന് വരുമാനം ഉറപ്പാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട്‌ടൈം ജോലി ഉറപ്പാക്കുന്ന പദ്ധതി ഈ വര്‍ഷം മുതല്‍. പഠിച്ചശേഷം മാത്രം ജോലി എന്ന സംസ്‌കാരം മാറ്റും. യുവാക്കളുടെ നേതൃപാടവം വര്‍ധിപ്പിക്കാന്‍ യൂത്ത് ലീഡര്‍ഷിപ് അക്കാദമി സ്ഥാപിക്കും. 3000 ആളുകള്‍ക്ക് ഒരു ശുചിമുറി എന്ന നിലയില്‍ സംസ്ഥാനമാകെ 12,000 ശുചിമുറി നിര്‍മിക്കും. പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ എല്ലാവര്‍ക്കും തുറന്നുകൊടുക്കും.

തൊഴില്‍ നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങളും
തൊഴിലവസരം വര്‍ധിപ്പിക്കാനുള്ള ചുമതല തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കും.

റേഷന്‍കാര്‍ഡില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും ഈ വര്‍ഷം അത് ലഭ്യമാക്കും. വീടിന് പെര്‍മിറ്റില്ല എന്നതടക്കം ഒരു കാരണവും റേഷന്‍ കാര്‍ഡിന് തടസ്സമാകില്ല. എവിടെ താമസിക്കുന്നു എന്നതല്ല; ഇവിടെ ജീവിക്കുന്നു എന്നതാകും കണക്കിലെടുക്കുക. വീട് ഇല്ലാത്തവര്‍ക്കും വീടിന് നമ്പര്‍ ഇല്ലാത്തവര്‍ക്കും കാര്‍ഡ് ലഭിക്കും.

Comments are closed.

x

COVID-19

India
Confirmed: 31,371,901Deaths: 420,551