1470-490

എന്തുകൊണ്ട് ഇന്ത്യയില്‍ ഒരു മൈക്രോസോഫ്റ്റുണ്ടാകാത്തത്?

ബ്രിട്ടീഷുകാർ ഇന്ത്യൻ വിദ്യാഭ്യാസത്തെ നിര്മിച്ചുവച്ചിരുന്നത് പുതുതായി ഒരാശയമോ , സംഗതിയോ ഉണ്ടാക്കാനായല്ല, മറിച്ച്, മറ്റൊരാൾ കണ്ടെത്തിയ ഒരാശയത്തെ വളരെ  നന്നായി പിന്തുടരാനായാണ്. അതിന്റെ കാരണം അവരുടെ കൊളോണിയൽ ഭരണമാണ്. ബ്രിട്ടീഷുകാർ ആണ് ഭരിക്കുന്നത്, നമ്മൾ ഭരിക്കപ്പെടുന്നവരും. ഇന്നത്തെ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് എന്നതിന്റെ മുൻഗാമിയായ ഇമ്പീരിയൽ  സിവിൽ സർവീസ്  (ICS ) വഴിയാണ് ഭരിക്കേണ്ട ബ്രിട്ടീഷുകാരെ തെരഞ്ഞെടുത്തിരുന്നത്. അവർക്ക് അവരുടെ ഉത്തരവുകൾ നന്നായി മനസിലാക്കി നടപ്പിലാക്കാൻ കഴിയുന്ന ശിപായിമാരെ വാർത്തെടുക്കാനായാണ് ഇന്ത്യൻ വിദ്യാഭ്യാസം രൂപകല്പനചെയ്യപ്പെട്ടിട്ടുള്ളത്
. അതുകൊണ്ടുതന്നെയാണ് നമ്മുടെ സ്കൂളുകളിൽ അധ്യാപകർ പഠിപ്പിക്കുന്നത് നാം ഒരു മറുചോദ്യവും ചോദിക്കാതെ വിഴുങ്ങുന്നതും ഉത്തരക്കടലാസിൽ ഛർദിച്ചു വയ്ക്കുന്നതും. 

 ബ്രിട്ടീഷുകാർ ഇന്ത്യൻ വിദ്യാഭ്യാസത്തെ നിര്മിച്ചുവച്ചിരുന്നത് പുതുതായി ഒരാശയമോ , സംഗതിയോ ഉണ്ടാക്കാനായല്ല, മറിച്ച്, മറ്റൊരാൾ കണ്ടെത്തിയ ഒരാശയത്തെ വളരെ  നന്നായി പിന്തുടരാനായാണ്. അതിന്റെ കാരണം അവരുടെ കൊളോണിയൽ ഭരണമാണ്. ബ്രിട്ടീഷുകാർ ആണ് ഭരിക്കുന്നത്, നമ്മൾ ഭരിക്കപ്പെടുന്നവരും. ഇന്നത്തെ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് എന്നതിന്റെ മുൻഗാമിയായ ഇമ്പീരിയൽ  സിവിൽ സർവീസ്  (ICS ) വഴിയാണ് ഭരിക്കേണ്ട ബ്രിട്ടീഷുകാരെ തെരഞ്ഞെടുത്തിരുന്നത്. അവർക്ക് അവരുടെ ഉത്തരവുകൾ നന്നായി മനസിലാക്കി നടപ്പിലാക്കാൻ കഴിയുന്ന ശിപായിമാരെ വാർത്തെടുക്കാനായാണ് ഇന്ത്യൻ വിദ്യാഭ്യാസം രൂപകല്പനചെയ്യപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് നമ്മുടെ സ്കൂളുകളിൽ അധ്യാപകർ പഠിപ്പിക്കുന്നത് നാം ഒരു മറുചോദ്യവും ചോദിക്കാതെ വിഴുങ്ങുന്നതും ഉത്തരക്കടലാസിൽ ഛർദിച്ചു വയ്ക്കുന്നതും. 
അമേരിക്കയിൽ എന്റെ മക്കൾ പഠിക്കുന്നത് കണ്ടിട്ടാണ് ഇതല്ലാതെ വേറൊരു തരത്തിലും പഠിക്കാം എന്നെനിക്ക് തന്നെ മനസിലായത്. ഇന്ത്യയിൽ ഓർമ അടിസ്ഥാനപ്പെടുത്തിയുള്ള പഠനത്തിലൂടെ കടന്നുവന്ന എനിക്ക് പലപ്പോഴും എന്റെ കുട്ടികളുടെ എലിമെന്ററി / മിഡിൽ സ്കൂൾ ചോദ്യങ്ങൾക്ക് വരെ ഉത്തരം കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം കാണാതെ പഠിക്കുന്നത് ഇവരുടെ രീതിയെയല്ല. മറിച്ച് എന്തിനെയും ഏതിനെയും ചോദ്യം ചെയ്തു പഠിക്കുക എന്നതാണിവിടുള്ള രീതി. അടിസ്ഥാന കാര്യങ്ങൾ മനസിലാക്കി പഠിക്കുന്നത് കൊണ്ടും, ഓർമശക്തി പഠനത്തിന്റെ ഒരു അളവ്കോൽ അല്ലാത്തത് കൊണ്ടും, പലപ്പോഴും പുസ്തകം തുറന്നു വച്ചും, calculator ഉപയോഗിച്ചും പരീക്ഷ എഴുതാൻ അവരെ അനുവദിക്കുന്നത് കണ്ടിട്ടുണ്ട്. പുസ്തകം നോക്കി എഴുതാൻ ആണെങ്കിൽ മുഴുവൻ മാർക്കും എളുപ്പം വാങ്ങാം എന്ന് കരുതിയാൽ തെറ്റി. ഏഴിലെ അൽജിബ്ര പഠിക്കുന്ന എന്റെ ഇളയ മകന് കഴിഞ്ഞ തവണ വന്ന ചോദ്യം ഇതായിരുന്നു.
ഒരു രണ്ടക്ക സംഖ്യയിൽ രണ്ടു അക്കങ്ങളും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാൽ കിട്ടുന്ന സംഖ്യ ആദ്യത്തെ സംഖ്യയേക്കാൾ 18 കുറവാണെങ്കിൽ ഏതാണീ രണ്ടക്ക സംഖ്യ? പുസ്തകം തുറന്നു വച്ചിട്ടോ , calculator കയ്യിൽ ഉണ്ടായിട്ടോ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാൻ കഴിയില്ല. ഇതു എളുപ്പമുള്ള ചോദ്യങ്ങളിൽ ഒന്നായിരുന്നു. അടിസ്ഥാന കാര്യങ്ങൾ എന്നായി അറിയാതെയും തലച്ചോർ ഉപയോഗിക്കാതെയും ഇങ്ങിനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. ഞാൻ ഏഴിൽ  അൾജിബ്ര പഠിച്ചപ്പോൾ എ പ്ലസ് ബി ഹോൾ സ്ക്വയർ ഈക്വൽ ടു  എന്നിങ്ങനെ ഒരു ഫോർമുല കാണാതെ പഠിക്കുകയും , അതിനെ അടിസ്ഥാനപ്പെടുത്തി ചോദ്യങ്ങൾക്ക് ഉത്തരമെഴുതുകയും ആയിരുന്നു ചെയ്തത് എന്നാണോർമ. ഒരുപക്ഷെ ഇന്നത്തെ ഇന്ത്യയിലെ സിലബസ് മാറിയിട്ടുണ്ടാകും എന്ന് ആശിക്കുന്നു.
സാമൂഹ്യ പാഠങ്ങൾ പടിക്കുമ്പോഴും ഇതേ രീതിയിൽ സിസ്റ്റത്തെ ചോദ്യം ചെയ്തു കൊണ്ട് പഠിക്കുന്ന ഒരു രീതി ഇവിടെ വ്യാപകമാണ്. ഉദാഹരണത്തിന് ഇസ്ലാമിന്റെ ചരിത്രമാണ് ഇപ്പോൾ ഹാരിസ് പഠിക്കുന്നത്. സുന്നി / ഷിയാ വിഭാഗങ്ങൾ എന്ത് കൊണ്ട് വേർതിരിഞ്ഞു എന്ന് മുതൽ എങ്ങിനെയാണ് അന്നത്തെ സമൂഹിക അവസ്ഥകൾ ആ മതത്തെ സ്വാധീനിച്ചത് എന്നുവരെ അവർ പടിക്കുന്നുന്നുണ്ട്. ക്ലാസ്സിലെ കുട്ടികളെ രണ്ടു ഗ്രൂപ്പുകൾ ആക്കി ഒരു ഗ്രൂപ്പ് സുന്നി വിഭാഗത്തെയും, മറു ഗ്രൂപ്പ് ഷിയാ വിഭാഗത്തെയും പ്രതിനിധീകരിച്ച് മുഹമ്മദിന് ശേഷം ആരാകണം അടുത്ത അനുയായി അന്ന് നടക്കുന്ന ചർച്ചകളുടെ അത്ര ആഴത്തിൽ കേരളത്തിലെ മുസ്ലിങ്ങൾ പോലും ചർച്ച ചെയ്ത് ഞാൻ കണ്ടിട്ടില്ല. 
ഞാൻ പഠിക്കുന്ന കാലത്ത്  ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷുകാർ പോയ്കഴിഞ്ഞും ക്ലർക്മാരെ ഉണ്ടാക്കുന്ന രീതിയിൽ നിന്ന് വളരെ അധികമൊന്നും മാറിയിരുന്നില്ല. ഇന്നത്തെ കഥയറിയില്ല. 
2)  ഓരോ രാജ്യത്തും എത്ര തുക തങ്ങളുടെ ഗവേഷണങ്ങൾക്കും പുതിയ കാര്യങ്ങൾ കണ്ടുപിടിക്കുന്നതിനു നീക്കി വയ്ക്കുന്നു എന്നുള്ളത് ആ രാജ്യത്തിൻറെ പുരോഗതിയുടെ ഒരളവുകോലാണ്. അമേരിക്കയിൽ ഗവണ്മെന്റ് മാത്രമല്ല വലിയ സ്വകാര്യ സർവകലാശാലകളും ഇത്തരം ഗവേഷണങ്ങൾ നടത്തുന്നതിലും വളരെ ശ്രദ്ധാലുക്കളാണ്. കുട്ടികളെ ഒരു കോഴ്സ് പഠിപ്പിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്ന ഇടങ്ങൾ മാത്രമല്ല സർവ്വകലാശാലകൾ, അവ ലോകം മാറ്റിമറിക്കുന്ന ചിന്തകളുള്ള കുട്ടികളുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ കളമൊരുക്കികൊടുക്കുന്ന ഇടങ്ങൾ കൂടിയാണ്.  ഉദാഹരണത്തിന് സർവകലാശാലകളിൽ നിന്ന് പുറത്തുവന്ന കണ്ടുപിടുത്തങ്ങൾ നോക്കൂ.
a) ഇന്റർനെറ്റ് : പാർട്ടിക്കിൾ  ഫിസിക്സ് ലാബിൽ തുടങ്ങി 1989 ൽ MIT യിൽ Tim Berners-Lee തുടങ്ങിയ World Wide Web Consortium ആണ് പിന്നീട് പുറത്തുള്ള കംപ്യൂട്ടറുകളും കൂടി ചേർത്ത് ഇന്റർനെറ്റ് ആയി വികസിച്ചത്. 
b) ഗൂഗിൾ : സ്റ്റാൻഫോർഡിൽ റിസർച്ച് നടത്തിക്കൊണ്ടിരുന്ന രണ്ടു കുട്ടികൾ ഒരു ഇന്ത്യൻ പ്രൊഫെസറുടെ ആശയത്തിൽ ആകൃഷ്ടരായി തുടങ്ങിയ പ്രൊജക്റ്റ്. 
c) GPS  :  MIT ലാബിൽ ഒരു വിദ്യാർത്ഥി നടത്തിയ കണ്ടുപിടുത്തം.
പറയാൻ തുടങ്ങിയാൽ ഇതൊരു അനന്തമായ ലിസ്റ്റായി പോകും. 
ഇന്ത്യ സ്വാതന്ത്ര്യം കിട്ടിയ സമയത്ത് നെഹ്‌റു ഒരു പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചു. അന്ന് ഭക്ഷ്യക്ഷാമം ആയിരുന്നു രാജ്യം നേരിടുന്ന പ്രധാന പ്രശനം എന്നുള്ളത് കൊണ്ട് അണക്കെട്ടുകൾ, ജലസേചന പദ്ധതികൾ , അണക്കെട്ടുകൾ, സ്റ്റീൽ പ്ലാന്റുകൾ  തുടങ്ങിയവ നിർമിക്കുക എന്നിവയ്ക്കായിരുന്നു മുൻ‌തൂക്കം, പക്ഷെ അതിന്റെ കൂടെ അഞ്ച് IIT കൾ സ്ഥാപിക്കപ്പെട്ടു, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നിലവിൽ വന്നു. രണ്ടാം പഞ്ചവത്സര പദ്ധതി ആയപ്പോഴേക്കും ഇന്ത്യയുടെ ഭാവി സാങ്കേതിക വിദ്യയിൽ അധിഷ്ടിതം ആണെന് മനസിലാക്കിയ നെഹ്‌റു, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്, ആണവ കമ്മിഷൻ എന്നിവ തുടങ്ങി. മൂന്നാം പദ്ധതിയിൽ സ്പേസ് പ്രോഗ്രാമും. 
പക്ഷെ നെഹ്രുവിന്റെ മരണത്തോടെ സാങ്കേതിക വിദ്യയ്ക്ക് കൂടുതൽ ഊന്നൽ കൊടുക്കുന്ന രീതി പതുക്കെ അവസാനിച്ചു. ഇന്നും ഇന്ത്യൻ ജിഡിപി യുടെ വെറും 0.7 ശതമാനം മാത്രമാണ് research  and development  നു രാജ്യം മാറ്റിവച്ചിട്ടുള്ളത്.
ഇന്നത്തെ ഇന്ത്യയിലെ ഗവേഷണങ്ങൾ ആർക്കോ വേണ്ടി, എന്തോ ചെയ്യുന്നു എന്ന ഒരു പ്രതീതി ഉളവാക്കുന്നവയാണ്.  3) Entrepreneurial spirit : എന്റെ വീട്ടിലെ ബോയ്ലർ കേടായപ്പോൾ നന്നാക്കാനായി ഒരു ഫിലിപ്പീൻസ് പ്ലംബർ  പയ്യൻ വന്നു. 27 വയസ് ഉള്ളൂ. പുള്ളിയുടെ ‘അമ്മ ഡോക്ടറും, അച്ഛൻ വക്കീലുമാണ്. അമേരിക്കയിൽ അവനു അഞ്ച് വയസുള്ളപ്പോൾ വന്നതാണ്. ഹൈ സ്കൂളിൽ പഠിക്കുമ്പോൾ അവൻ കോളേജിൽ പോകാതെ ഒരു പ്ലംബിംഗ് കമ്പനി തുടങ്ങാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചു. ഏഷ്യൻ മാതാപിതാക്കൾക്ക് കുട്ടികൾ ഡോക്ടറോ എൻജിനീയറോ ആയില്ലെങ്കിൽ ജീവിതം കോഞ്ഞാട്ടയായി എന്നാണല്ലോ അഭിപ്രായം. കുറെ നാൾ കഷ്ടപ്പെട്ട് ട്രേഡ് പഠിച്ച അവൻ ഇപ്പോൾ ഗവണ്മെന്റ് പ്രൊജെക്ടുകൾ ഒക്കെ ഏറ്റെടുത്ത് നടത്തുകയാണ്. മില്യൺ ഡോളറിൽ കൂടുതൽ വരുമാനമുണ്ട്, ഇരുപതോളം പേര് അവന്റെ കമ്പനിയിൽ ജോലി ചെയ്യുന്നു. അവന്റെ അമ്മ ഇപ്പോൾ പകുതി സമയം മാത്രമേ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യുന്നുള്ളു, ബാക്കി സമയം ഇവന്റെ കമ്പനിയിൽ കണക്കുകൾ നോക്കുകയാണ്.  അമേരിക്കയുടെ ഏറ്റവും വലിയ പ്രത്യേകതയായി അവൻ പറഞ്ഞ കാര്യം ഇതാണ്. കഷ്ടപെടാൻ തയ്യാറാണെങ്കിൽ, അമേരിക്കയിൽ പണമുണ്ടാക്കാൻ ഉള്ള ഏറ്റവും നല്ല മാർഗം ഒരു പുതിയ ബിസിനെസ്സ് തുടങ്ങുന്നതാണ്. ഗവണ്മെന്റ് നിങ്ങളെ ഇല്ല വിധത്തിലും സഹായിക്കും.
നമ്മുടെ നാട്ടിൽ പുതിയതായി ഒരു ബിസിനെസ്സ് തുടങ്ങാൻ പോകുന്ന ഒരാളെ കുറിച്ച് ആലോചിച്ചു നോക്കൂ. അതും മുൻപ് ബിസിനെസ്സ് ചെയ്ത് പരിചയം ഇല്ലാത്ത ഒരാൾ. സമൂഹവും സർക്കാരും  സംരംഭകത്വത്തിനെതിരെ ഇത്രയും മാത്രം എതിർപ്പ് പ്രകടിപ്പിക്കുന്ന വേറൊരു രാജ്യമുണ്ടോ സംശയമാണ്. കൊളോണിയൽ ഭരണം വിട്ടിട്ടു പോയ ഒരു അടിമത്വം ഇക്കാര്യത്തിൽ നമ്മുടെ നാട്ടിൽ ഇന്നും നിലനിൽക്കുന്നുണ്ട്.  എന്നാൽ ഇപ്പറയുന്നവർക്ക് സംരംഭകത്വം ആവോളമുണ്ടെന്ന് ഗൾഫ് രാജ്യങ്ങളിലെ മലയാളികൾ തെളിയിച്ചതാണ്. 
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും മനസും മാറ്റി , പുതിയ ആശയങ്ങളും, സംരംഭങ്ങളും , കണ്ടുപിടുത്തങ്ങളും വരുന്ന ഒരു പുതിയ ദശകത്തിലേക്കാവട്ടെ നമ്മൾ ചുവടു വയ്ക്കുന്നത്.

COURTSY
https://m.facebook.com/story.php?story_fbid=10215039834021282&id=1593164908

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838